വെള്ളാപ്പള്ളിയെ വർഗീയവാദി ആക്കുന്നത് ആര് ? എന്തിന് ?
ആദ്യമേ പറയട്ടെ ഇതൊരു ഗൂഢാലോചന ആണ്? ഒരു ഇസ്ലാമിസ്റ്റ് ഗൂഢാലോചന ആണ്. മുസ്ലിം ലീഗ് എന്നത് മതത്തിന്റെ പേരിൽ നഗ്നമായി വർഗീയത വളർത്തുന്ന രാഷ്ട്രീയ പാർട്ടിയാണ്.. മതത്തെ രാഷ്ട്രീയ മൂലധനമായി ഉപയോഗിക്കുന്നതാണ് വർഗീയത. അത് പൊളിറ്റിക്കൽ സയൻസ് ലെ സാമാന്യമായ നിർവചനമാണ് . അറിവാണ്. ഈ അറിവ് വിളിച്ചു പറയുന്ന ഒരാൾ എങ്ങിനെയെയാണ് വർഗീയവാദി ആവുക. ഇങ്ങനെയുള്ള നിരവധി സംഘടനകൾ ഇവിടെ ഉണ്ട് . ഉണ്ടായിരുന്നു. പോപ്പുലർ ഫ്രണ്ട് ആ പേരിൽ ഇന്ന് ഇല്ല . . സിമി ആ പേരിൽ ഇന്ന് ഇല്ല . ജമാ അത്തെ ഇസ്ലാമി ഉണ്ട്. അവർ സംയുക്തമായി അവതരിപ്പിക്കുന്ന അജണ്ടയാണ് വെള്ളാപ്പള്ളി വർഗീയവാദി ആണ് എന്ന കാര്യം . ചിലർ പറയുന്നത് കൊടും വർഗീയവാദി എന്നതാണ്. മുസ്ലിം വർഗ്ഗീയത കേരള രാഷ്ട്രീയത്തിലെ അവിഹിത സമ്മർദ്ദ ശക്തിയാണ് എന്നത് ഒരു യാഥാർഥ്യമാണ്. ഇമ്പബിച്ചി വാവയും , ആര്യാടനും പാലോളിയും ടി.കെ ഹംസയും ഒക്കെ ഈ വാസ്തവം തിരിച്ചറിഞ്ഞു മതേതര പക്ഷത്തു നിലയുറപ്പിച്ചവർ ആയിരുന്നു.
വെള്ളാപ്പള്ളി വി.ഡി സതീശന് പിന്തുണ പ്രഖ്യാപിച്ചിരുന്നെങ്കിൽ അദ്ദേഹം വർഗ്ഗീയ വാദി ആവാതെ രക്ഷപ്പെട്ടേനെ .എൻഎസ് എസ നേതാവ് വർഗീയവാദി യല്ല . എസ എൻ ഡിപി നേതാവ് "വർഗീയ വാദി" ആണ്. വേറെ ഒരു സമുദായ നേതാവും വർഗ്ഗീയവാദിയല്ല. ഒരു ജാതി വാദിയും ദളിദ് നേതാവും വർഗീയ വാദിയല്ല. തങ്ങളും കുഞ്ഞാലിക്കുട്ടിയും ഒക്കെ മതേതര നേതാക്കളായി വിലസുന്ന സാമൂഹ്യ കാപട്യം തുറന്നു കാട്ടി എന്നതാണ് വെള്ളാപ്പള്ളിയുടെ മേലുള്ള ആരോപണം . മതമാണ് മതമാണ് മതമാണ് കാര്യം എന്ന് പറയുന്ന രാഷ്ട്രീയ നേതാവ് പോലും വർഗീയവാദിയല്ലാത്ത കേരളത്തിൽ വെള്ളാപ്പള്ളി എങ്ങിനെ വർഗീയവാദി ആവുന്നു എന്നത് കേരളത്തെ വിഴുങ്ങി കൊണ്ടിരിക്കുന്ന ജാതി മത സ്വത്വത്തിൻ്റെ രഹസ്യ മായ രാഷ്ട്രീയമായ കുതന്ത്രം,ആണ് അടയാളപ്പെടുത്തുന്നത് . അതൊരു പൊളിറ്റിക്കൽ അജണ്ട ആണ്. രാഷ്ട്രീയ ഗൂഢാലോചനയാണ് . കമ്മ്യൂണിസ്റ്റ് പാർട്ടികളുടെ രാഷ്ട്രീയ അടിത്തറ മുഖ്യമായും ഈഴവരാണ് പ്രേത്യേകിച്ചും സി.പിഎം ൻറെ അടിത്തറ.. വെള്ളാപ്പള്ളി പിണറായിക്ക് പിന്തുണ പ്രഖ്യാപിച്ചത് കൊണ്ട് അദ്ദേഹം വർഗീയവാദിയായി എന്നതാണ് ലളിതമായ സത്യം. തിരിച്ചു കോൺഗ്രസിന് പിന്തുണ പ്രഖ്യാപിച്ചാൽ അദ്ദേഹത്തിന് ക്‌ളീൻ ചിറ്റ് കിട്ടും. . മുഖ്യ മന്ത്രിയുടെ കാറിൽ കയറ്റിയപ്പോൾ ഏതോ ഒരു നികൃഷ്ട ജീവിയെ കാറിൽ കയറ്റി എന്ന രീതിയുള്ള propaganda ആയിരുന്നു നടത്തിയത്. അത് യാത്രിച്ചാക0 ആണ് എന്ന് കാണാൻ പറ്റില്ല. ന്യൂന പക്ഷ വർഗീയതയും ഭൂരിപക്ഷ പക്ഷ വർഗീയതയും പ്രത്യശാസ്ത്രപരമായി സഹോദരങ്ങൾ ആണ്.. അതിൽ തെരഞ്ഞു പിടിച്ചു ചാപ്പ കുത്തുക എന്നത് ഒരു രാഷ്ട്രീയ ഗൂഢാലോചന തന്നെയാണ്. അതുകൊണ്ടാണ് വെള്ളാപ്പള്ളി ആക്ഷേപിക്ക പ്പെടുമ്പോൾ മേലാളന്മാരുടെ മനസ്സിൽ ലഡു പൊട്ടുന്നത്. നമുക്ക് കാണാം. കു റെ മേലാളന്മാർ ഒപ്പു ശേഖരിച്ചതായും കണ്ടു. ഒരു കാര്യം ഉറപ്പാണ് വർഗീയത സാമൂഹ്യ വൽക്കരിക്കപ്പെട്ടുകൊണ്ടിരിക്കുന്ന അപകടകരമായ ഒരു സാഹചര്യം ഇവിടെ വളർന്നു വരുന്നുണ്ട്. അപ്രിയ മാണെങ്കിലും പറയാതിരിക്കാൻ വയ്യ. യഥാർത്ഥ വർഗ്ഗീയതയെ മറച്ചു പിടിക്കുന്ന സാമൂഹ്യ കാപട്യം കാണാതെ പോവാൻ പറ്റില്ല .