കറൻസിയുടെ രാഷ്ട്രീയം
കറൻസി ഒരു നിഷ്പക്ഷ വിനിമയോപാധിയാണെന്നാണ് നമ്മളിൽ പലരും ഇതുവരെ കരുതിയിരുന്നത്. അതൊരു രാഷ്ട്രീയ ഉപകരണമാണെന്നുള്ളത് അനുഭവത്തിലൂടെ അറിഞ്ഞത് ഇപ്പോഴാണ്. നമ്മുടെ കറൻസിയുടെ അധികാരികൾ നമ്മളല്ല എന്ന് മനസ്സിലായതു മുതൽ ജനങ്ങൾ സ്വാതന്ത്രത്തെ കുറിച്ചാണ് ആലോചിക്കുന്നത്. സ്വന്തമെന്ന പദത്തിനെന്തർത്ഥം !. കറൻസിയുടെ അധികാരികൾ ആരാണെന്നു ചോദിച്ചാൽ മുതലാളിത്തമാണ് എന്നാണ് ലളിതമായ ഉത്തരം.. നമ്മുടെ അധ്വാനവും അധ്വാനഫലവും നമ്മുടേതല്ലാവുന്ന അവസ്ഥ. നമ്മുടെ ആർജിത സ്വത്തിൽ നമുക്ക് അവകാശമില്ലേ എന്ന മൗലികമായ ചോദ്യത്തിന് ഇനിയും മറുപടി കിട്ടേണ്ടിയിരിക്കുന്നു.
അതുകൊണ്ടാണ് ഒരു അധികാരകേന്ദ്രത്തിനു നമ്മുടെ കൈവശമുള്ള പണത്തിനു നിരോധനമേർപ്പെടുത്താൻ കഴിഞ്ഞത് .
അതുകൊണ്ടാണ് ഒരു അധികാരകേന്ദ്രത്തിനു നമ്മുടെ കൈവശമുള്ള പണത്തിനു നിരോധനമേർപ്പെടുത്താൻ കഴിഞ്ഞത് .
പൊതുജനങ്ങളുടെ വ്യവഹാരത്തെയും ജീവിതത്തെയും ഒറ്റ ഉത്തരവിലൂടെ നിഷേധിക്കുവാൻ ഒരു ഭരണാധിക്കു കഴിയുന്നുണ്ടെങ്കിൽ അങ്ങിനെ ഒരാളെ രാഷ്ട്രീയത്തിൽ എന്താണ് പറയുക, ഇത് ഒരു കോർപ്പറേറ്റ് എക്കണോമിയുടെ പ്രത്യേകതയാണ് . കോർപ്പറേറ്റ് എക്കണോമിയുടെ ഭരണാധികാരി കോർപ്പറേറ്റ് രാഷ്ട്രീയത്തിന്റെ ഭരണാധികാരികൂടി ആയിരിക്കും.
Money Economy- നമ്മൾ ജീവിക്കുന്നത് നാണയ സമ്പദ്‌വ്യവസ്ഥയിലാണ്. . നാണയരഹിത സമ്പദ്‌വ്യവസ്ഥയിലല്ല. ലോകത്തു എവിടെയും money economy ആണ് . അതുകൊണ്ടു കറൻസി യാണ് ജീവിതത്തെ ചലിപ്പിക്കുന്നത്. .
ശരീരത്തിന് ആവശ്യമായ രക്തം വേണം എന്നതുപോലെ ജീവിതത്തിനുആവശ്യമായ പണം വേണം എന്നതും ഒരു സത്യമാണ്. പണത്തിന്റെ ലഭ്യതയാണ് ജീവിതത്തിനു വ്യവഹാരത്തിന്റെ വ്യാപ്തി നിശ്ചയിക്കുന്നത് . .ലിക്വിഡിറ്റി തിയറി ഇതാണ് പറയുന്നത്.
ക്രയശേഷിയെ ശക്തിപ്പെടുത്തുന്നതും വിപണിയെ വളർത്തുന്നതും ഉത്പാദനത്തെ പ്രോത്സാഹിപ്പിക്കുന്നതും കറൻസിയുടെ ലഭ്യതയാണ്. കൈവശമുള്ള കറൻസിയാണ് ചെലവ് ചെയ്യാനുള്ള പ്രചോദനം നൽകുന്നത്.
വിപണിയെ നിലനിർത്തുന്നതും വളർത്തുന്നതും പൊതുജനങ്ങളാണ്. പൊതുജനങ്ങൾക്കുള്ള പണത്തിന്റെ ലഭ്യത സസ്‌പെൻഡ് ചെയ്താൽ സമ്പദ്‌വ്യവസ്ഥ നിശ്ചലമാകും. അഥവാ static ആവും. ആകെ കറൻസിയുടെ 86 % വരുന്ന high denomination നോട്ടുകൾ നിരോധിച്ചാൽ liquidity അഥവാ വ്യവഹാരത്തിനുള്ള നാണയ ലഭ്യത വലിയതോതിൽ കുറയും . ഇതിനു ആനുപാതികമായി വ്യവഹാരങ്ങളിൽ ഇടിവ് സംഭവിക്കുമ്പോൾ ഗുരുതരമായ മാന്ദ്യത്തിലേക്കാണ് (depression ) സമ്പദ്‌വ്യവസ്ഥ നീങ്ങുക.

അത് വിപണിയെയും ഉത്പാദനത്തെയും നിശ്ചലമാക്കും . ഫലത്തിൽ ഇത് വിദേശ വ്യാപാരത്തെപോലും ബാധിക്കും .
പണത്തിന്റെ ലഭ്യത നിഷേധിച്ചു കൊണ്ട് പണക്കാരനാവാം , , സമ്പന്നനാവാം എന്നത് ഉട്ടോപ്യൻ വാഗ്ദാനമാണ്. വേഷത്തിലും ജീവിതത്തിലും സമൃദ്ധിയും ആർഭാടവും കൊണ്ട് നടക്കുന്ന ഒരു ഭരണാധികാരി ലളിത ജീവിതത്തിനു ഉദ്ബോധിപ്പിക്കുന്നതു കാപട്യമാണ്. അധികാരികൾക്ക് അവകാശപ്പെട്ടതാണ് സന്തോഷവും സമൃദ്ധിയും എന്ന സങ്കുചിത ബോധത്തെയാണ് അത് കാണിക്കുന്നത് . ദാരിദ്ര്യത്തിന്റെയും കഷ്ടപ്പാടിന്റെയും സഹനത്തിനു ഉദ്ബോധിപ്പിക്കുന്നതു നല്ല ഭരണാധികാരിയുടെ ലക്ഷണമല്ല. ഗാന്ധിജിയുടെ ജീവിത ലാളിത്യമോ ധർമനിഷ്ഠയോ (morality ) ഇവിടെ ആർക്കും ഇല്ല.
പണം കടം വാങ്ങിച്ചു കടം കൊടുക്കുന്നവരാണ് ബേങ്കുകൾ (borrower and lender of money). നിശ്ചിത വ്യവസ്ഥയിന്മേൽ കടം വാങ്ങിച്ച പണം തിരിച്ചു കൊടുക്കില്ല എന്നത് മണി ഫാഷിസം ആണ്. ഇത് നിക്ഷേപകന്റെ മൗലീവകാശ ലംഘനമാണ്. ഇങ്ങനെയുള്ള മണി ഫാഷിസം ബാങ്കിൻറെ വിശ്വാസ്യത നഷ്ടപ്പെടുത്തും . ബാങ്കിന്റെ വിശ്വാസ്യത നഷ്ടപെടുകയെന്നാൽ സമ്പദ്‌വ്യവസ്ഥയുടെ വിശ്വാസ്യത നഷ്ടപ്പെടുക എന്നുതന്നെയാണ് അർഥം. പണത്തിന്റെ വ്യാപാരിയാണ് ബാങ്ക്. (ഡീലർ ഓഫ് മണി ) വ്യാപാരം നടത്താൻ പണമില്ലെങ്കിൽ വ്യാപാരം പൂട്ടേണ്ടിവരും.
പൗരന്റെ സ്വത്തിനും ജീവിതത്തിനും സുരക്ഷിതത്വം നൽകാൻ കഴിയാത്ത ഗവർമെന്റിന് വിശ്വാസ്യത ഉണ്ടാകുമോ? സ്വന്തം പണത്തെ തൊടാൻ പറ്റാത്ത അവസ്ഥ മറ്റെന്താണ് കാണിക്കുന്നത്?
പണമുള്ളേടത്താണ് കള്ളപണമുണ്ടാവുക ?
അപ്പോൾ എവിടെയാണ് പണമുള്ളതു.? സാധാരണക്കാരായ ജനങ്ങളാണോ പണമൊക്കെയും സൂക്ഷിച്ചു വെച്ചിട്ടുള്ളത് ?. എങ്കിൽ അവർക്കു ഇത്രയും പണം എവിടെ നിന്നാണ് ലഭിച്ചത്. പണംകൊണ്ട് പണം ഉണ്ടാക്കുന്ന പണി ധനമൂലധനത്തിനു മാത്രം അറിയുന്ന വിദ്യയാണ് . മൂലധനം പെറ്റു പെരുകുന്നത് മൂലധന നിക്ഷേപത്തിലൂടെയാണ് . ധനമൂലധനത്തിന്റെ അധികാരികൾ കോർപറേറ്റുകൾ ആണ്. സാമ്പത്തിക ശാസ്ത്രത്തിന്റെ ഈ അടിസ്ഥാന സത്യത്തെ മറച്ചു പിടിച്ചാണ് കള്ളപ്പണത്തെ കുറിച്ച് ഇവിടെ അധികാരികൾ സംസാരിക്കുന്നതു. പണവും കള്ളപ്പണവും ഒക്കെ സൂക്ഷിക്കേണ്ടിവരുന്നത് ധനമൂലധന ശക്തികൾക്കാണ്. അവർ എവിടെയായാണ് ഇത് സൂക്ഷിച്ചിട്ടുള്ളത് എന്നത് അധികാരികൾക്ക് അറിയാം. കള്ളപ്പണവേട്ട മൂലധനശക്തികളെ കേന്ദ്രികരിച്ചാണ് ഉണ്ടാവേണ്ടത് .പക്ഷെ ഈ മൂലധനശക്തികൾ ഇവിടെ സ്വതന്ത്രരാണ്.
എന്താണ് കള്ളപ്പണം ?
കള്ളപ്പണത്തിന്റെ വ്യവസ്ഥാപിതമായ നിർവചനത്തിലും അർത്ഥത്തിലും നിന്നുമാണ് നമ്മൾ കള്ളപണത്തെ കുറിച്ച് സംസാരിക്കുന്നതു . അതുകൊണ്ടു കണക്കിൽ പെടാത്ത പണമാണ് കള്ളപ്പണം . വ്യാജ കറൻസിയാണ് കള്ളപ്പണം. നിർവചനത്തിൽ കുഴപ്പമൊന്നുമില്ല. എവിടെയാണ് ഈ കള്ളപണമുള്ളതു.
യഥാർത്ഥത്തിൽ കള്ളപ്പണത്തിൽ പടുത്തുയർത്തിയ മഹാസാമ്പത്തിക സൗധമാണ് .കേപ്പിറ്റലും കേപ്പിറ്റലിസവും . ചൂഷണം ചെയ്യപ്പെട്ടു ഉണ്ടായതു എല്ലാം കള്ളപ്പണമാണ്. ഈ മൗലീകമായ സാമ്പത്തീക സത്യത്തെ കാണാതെ പോവരുത്.
പണമുള്ളവരുടെ കൈവശമാണ് കള്ളപണമുണ്ടാവുക. ഇവിടെ ആരാണ് പണക്കാർ. സാധാരണക്കാരായ ജനങ്ങളാണോ? അതോ കോർപറേറ്റുകളോ ? പിന്നെ എന്തിനാണ് ജനങ്ങളെ സാമ്പത്തിക ബന്ദികളാക്കിയത്.
കോർപ്പറേറ്റു മൂലധനമെന്നത് മുഖ്യമായും കള്ളപ്പണമാണ്. കാരണം മിച്ച മൂല്യമാണ് ഈ മൂലധനം വളർത്തിയത്. ചൂഷണം ചെയ്യപ്പെട്ട അധ്വാനത്തിന്റെ ഭാഗമാണ് കോർപ്പറേറ്റ് മൂലധനമായി പരിണമിക്കുന്നത്. അതുകൊണ്ടു കള്ളപ്പണത്തിന്റെ കണക്കു പറയുമ്പോളും കണക്കു തീർക്കുമ്പോളും കോർപ്പറേറ്റ് മൂലധനത്തെ മറച്ചുവെച്ചുകൊണ്ടുള്ള ചർച്ചകൾ പ്രതിലോമപരമാണ്. കള്ളപ്പണവും വെള്ളപ്പണവും എവിടെയാണ് ഉള്ളത് എന്നു അതിന്റെ പ്രഭവ കേന്ദ്രത്തെ മുൻനിർത്തി പരിശോധിക്കണം.
ക്യാഷ്‌ലെസ്സ് ഇക്കോണോമിക്കു വേണ്ടിയുള്ള ഡിജിറ്റലൈസഷൻ ആരെയാണ് ഏൽപിക്കുന്നതെന്നും തുടർന്നുള്ള മോണിറ്ററി മാനേജ്‌മന്റ് (MONETARY MANAGEMENT) ആരിലാണ് നിക്ഷിപ്തമായിട്ടുള്ളതെന്നും പരിശോധിക്കണം . ജനങ്ങളുടെ പണവ്യവഹാരത്തെ നിയന്ത്രിക്കുന്നത് ആരായിരിക്കും. അതിന്റെ സുരക്ഷിതത്വം എങ്ങിനെയിരിക്കും എന്നൊക്കെ പരിശോധിക്കണം . നിങ്ങളുടെ പണത്തിന്റെ വിനിമയാധികാരം ഏതെങ്കിലും ഏജൻസി കൈക്കലാകുന്നുണ്ടെങ്കിൽ അവിടെ ഒരു അവകാശ ലംഘനമുണ്ട്. കാരണം മോണിറ്ററി മാനേജ്‌മന്റ് ഒരു സമ്പദ്‌വ്യവസ്ഥയുടെ മാനേജ്‌മന്റ് തന്നെയാണ്.

ജനകീയ മൂലധന ശക്തിയായ സഹകരണ മേഖലയെ ഭീഷണിപ്പെടുത്തുന്നത് ആർക്കു വേണ്ടിയാണെന്നും പരിശോധിക്കണം. കറൻസിയുടെ രാഷ്ട്രീയ വിനിമയ ശേഷി നമ്മൾ അറിയാൻ പോകുന്നതേയുള്ളൂ. പണത്തിന്റെ 'അധികാരികൾ' അത് തീരുമാനിക്കും. നമ്മുടെ ആർജിത സ്വത്തായ പണത്തിന്റെ അധികാരികൾ ആരാണെന്നുള്ളത് നമുക്ക് ബോധ്യപെടുത്തിത്തന്നു ഇപ്പോഴത്തെ കറൺസി നി രോധനം. നമ്മുടെ പണം നമ്മുടേതല്ലാതായി തീരുന്ന അവസ്ഥ വിദൂരമല്ല.