KOLANGAL- KAVITHA
കോലങ്ങൾ
അന്ധവിശ്വാസിത്തിനു
പന്തം കൊളുത്തി
ചിന്തയിൽ
മന്ദതയുടെ
കൊടികളുയർത്തി
ബലിക്കാക്കൾക്കു
വിരുന്നൊരുക്കി
വിപ്ലവകാരി
കാത്തിരുന്നു
തിറയും
തോറ്റവും
ഏറ്റുപാടി
കോലക്കാരനായ്
പുനർജനിച്ചു.
വിപ്ലവം
ദൈവത്തിൻ
കൈയ്യിലായി
വിജ്ഞാനം
കാലത്തിൻ
ജയിലിലായി