NEE PRANAYAM - KAVITHA




നീ പ്രണയം 


ഓർമക്കപ്പുറത്തു 
ഒലിച്ചുപോകുന്ന 
ഓളങ്ങളല്ല 
നീ 
പ്രണയം.


ഇരുട്ടിന്റെ കാണാപ്പുറത്തു 
രൂപമില്ലാത്ത സൗന്ദര്യമല്ല 
നീ 
പ്രണയം.


കനകത്തിൻ  വിലയുള്ള 
കരളിലൊന്നും 
അലിയാത്ത  കഥയാണ് 
നീ 
പ്രണയം 


നഗ്‌നമാം  പ്രതീക്ഷയെ 
കാത്തിരിക്കാൻ 
കെൽപില്ലാ  നിഴലാണ് 
നീ 
പ്രണയം.


രതിയുടെ  ആഴങ്ങൾ 
അറിയുവാനായ് 
ഗതികിട്ടാ  പ്രതിയാണ് 
നീ 
പ്രണയം.

വലിച്ചെറിഞ്ഞ  വാക്കുകളിൽ
അഭയം തേടിയ
അനാഥനാണു
നീ
പ്രണയം. 
Previous
Next Post »