PANAM- KAVITHA
പണം
സ്വന്തമല്ലാത്തതെന്തോ
അത്
പണം
വിലക്കപ്പെട്ട സ്വപ്നം
അത്
പണം
ഉറക്കംകെടുത്തും
കനം
അത്
പണം
വിലയില്ലാത്ത വില
അത്
പണം
കയ്യിലില്ലാത്ത
കനകം
പണം .
ജീവനില്ലാത്ത ജീവൻ
അത്
പണം
ബന്ധങ്ങളുടെ
ഹൃദയമിടിപ്പ്
പണം
വിജയത്തിന്റെ
മോഡറേഷൻ മാർക്ക്
പണം
പീഢനത്തിന്റെ
നഷ്ട പരിഹാരം
പണം
അപമാനത്തിലും
മാനം കാക്കും
പണം .