അവൾ
ഭയത്തിന്റെ
കയത്തിൽ
കണ്ണീരൊലിപ്പിച്ചു
കാമിനി
നീ എന്നെ
കാത്തിരുന്നു .
മഞ്ഞുരുകുന്നൊരു
മഹാരാത്രിയിൽ
പെയ്തുതീരാത്ത
കുളിരിൻ
ചുവട്ടിൽ
കാമിനി നീ എന്നെ
കാത്തിരുന്നു
കാവിൻ കരയിലെ
ദൈവത്തിനപ്പുറം
ദേവിയായ് നിന്നു നീ
പറഞ്ഞതെന്തേ
കരളിലെ കാനന
സ്വപ്നങ്ങളോ
കവിളിലെ
കാഞ്ചന മോഹങ്ങളോ
കവിതയായ്
വായിക്കാൻ
വരികളില്ല
സ്വരമായ് മധുരിക്കാൻ
വാക്കുമില്ല
കാത്തിരിക്കാനൊട്ടു
നേരമില്ല
കാമിനി നീ എന്തേ
മാഞ്ഞുപോയോ
