IRUTTU - KAVITHA

ഇരുട്ട് 

ആശയുടെ 
ആയുധപ്പുരയിൽ 
വലിച്ചെറിഞ്ഞ 
ജീവിതത്തെ 

അഹന്തവന്നു 
കട്ടെടുത്തപ്പോൾ 
മനുഷ്യനുണ്ടായി 

 അഗ്നിയുടെ 
അമരാത്ത 
സ്വാർത്ഥതക്കു 
സ്നേഹമെന്നത് 
ശല്യമായി . 

പന്തയംവെച്ച 
ജീവിതത്തെ 
കണ്ണീരുവന്നു 
സ്വീകരിച്ചു. 


തിരിച്ചറിയാത്ത 
ബന്ധങ്ങളെ 
ശ്വാശ്വതമെന്നുനീ 
ശപിച്ചുതീർത്തു .



പണിതീരാത്ത 
വീട് 
അനാഥമായി .


Previous
Next Post »