നുണ
നുണയാണീ ജീവിതം
പെരും നുണ
കോപ്പുകാക്കുന്ന
ഭൂതങ്ങൾക്കിടയിലെ
സാഹസമാണീ
ജീവിതം
വഴിയിൽ നടക്കുന്ന
പെണ്ണിന്റെ
മാറിനും
തുണിയരുതാത്തൊരു
കലയാണീ
ജീവിതം
ഹരിതക്കും
സരിതക്കും
കാവലിരിക്കുന്ന
കൃഷിയാണീ ജീവിതം
കാമകൃഷിയാണീ ജീവിതം
തന്തയറിയാത്ത
പോലീസുകാരന്റെ
ബൂട്ടിനടിയിലെ
തൃണമാണീ ജീവിതം.
വെറും തൃണം
പെണ്ണിന്റെ തുടയിൽ
പിളർന്നെടുത്ത
പ്രണയത്തിന്റെ
കരിഞ്ചോര യാണീ
ജീവിതം.
പണമെല്ലാം
പണയപ്പെടുത്തിയ
പിണമാണീ ജീവിതം
വെറും പിണം
നുണയാണീ ജീവിതം
പെരും നുണ .
