GATHI - KAVITHA
ഗതി
ഇഷ്ടങ്ങൾ
പൊതിഞ്ഞെടുത്ത
നഷ്ടസ്വപനമാണ്
നീ
ബന്ധങ്ങളുടെ
മഹാ ശൂന്യതയിൽ
നഗ്നമായ്
ഒഴുകുന്ന
ഗതിയറിയാ
കുളിരാണ് നീ
വഴിവിട്ട ചിന്തയുടെ
പൊരുളറിയാ
കഥയാണ് നീ
കണ്ണുനീരണിയാത്ത
വേദനയിൽ
കലയായി പിടയുന്ന
വാരമാണ് നീ
ഒളിച്ചുവെച്ച
ശബ്ദകോശത്തിലെ
വലിച്ചെറിയാനാവാത്ത
വാക്കാണ് നീ