KAVITHA - POEM



കവിത


മനസ്സിലിരുന്നു പിടയുന്ന
ചിന്തകൾ
വലിച്ചെറിയാൻ
മനസ്സില്ലാതാവുമ്പോൾ

വാക്കുകളിൽ
അഭയം പ്രാപിച്ച
അടിമയാണ്
കവിത.

  .
വില്പനക്കുള്ള
കണ്ണീരല്ല
അറിവിന്റെ
അലങ്കാരമല്ല

പ്രലോഭനത്തിന്റെ
കലയല്ല
പ്രതിഷേധത്തിന്റെ
ശബ്ദവുമല്ല

അഭിനയത്തിന്റെ
വഴിയല്ല
അഹന്തയുടെ
പൊരുളുമല്ല .


ഉറക്കത്തിനുള്ള
ഉൾവിളി
വെറും ഉൾവിളി .

                                                                              O.V. Sreenivasan

Previous
Next Post »