കാത്തിരിപ്പ്
വലിച്ചെറിഞ്ഞ
ജീവിതത്തെ
കാത്തിരിക്കാൻ
വന്നതാണോ
മറച്ചുവെച്ച
കഥകളിൽ
ഒളിച്ചിരിക്കാൻ
വന്നതാണോ
നഷ്ടമായില്ല
ഒന്നും
സ്വന്തമല്ലാത്ത
ബന്ധങ്ങളും
ഇഷ്ടമല്ലാത്ത
ജന്മങ്ങളൂം.
ചെയ്തുതീർത്ത
കർമ്മങ്ങളും
കരളിൽചേർത്ത
കദനങ്ങളും
നഷ്ടമായില്ല
ഒന്നും.
നഷ്ടമായില്ല .
അണിഞ്ഞൊരുങ്ങിയ
മോഹങ്ങളും
തർക്കങ്ങളും
ഇനിയും ജനിക്കാത്ത
സ്നേഹവാക്കുകളും
ഇണങ്ങാത്ത
ഇഷ്ടങ്ങളും
കഷ്ടങ്ങളും.
നഷ്ടമായില്ല
ഒന്നും.
നഷ്ടമായില്ല.
