നഷ്ടപ്പെട്ടത്
മനുഷ്യത്വത്തിന്റെ
മഹാസൗധത്തിൽ
മെനഞ്ഞെടുത്ത
മോഹങ്ങളെ
കരിച്ചെടുക്കും
ബന്ധങ്ങൾ
ഈ ജീവിതം
തൊട്ടുരുമ്മാൻ
പറ്റാത്ത
പ്രതീക്ഷകളെ
വലിച്ചെറിയും
കാഴ്‌ചകൾ
ഈ
ജീവിതം
അനാഥമായ
മനഃസാക്ഷി
അലയുന്ന സാഗരം
ഈ
ജീവിതം
തിന്നു തീർക്കുന്ന
കൊന്നു തീർക്കുന്ന
പകയുടെ
പ്രതികാരം
ഈ
ജീവിതം
അറിയുവാനും
അറിയിക്കുവാനും
ക്ഷമയില്ലാത്ത
വേദനയാണീ
ജീവിതം.
സ്വാർത്ഥതക്കു
വലയംവെക്കുന്ന
മഹാ ഘടികാരമാണീ
ജീവിതം.
വലിച്ചെറിഞ്ഞ
ബന്ധങ്ങളുടെ
വിഷഭൂമിക
ഈ
ജീവിതം .
