ചില്ലകൾ
**********
ചേർത്ത് പിടിക്കാൻ
കഴിയാതെ
ചില്ലകൾ ഓരോന്നായ്
കൊഴിഞ്ഞു പോവുന്നു.
ഒരു കാറ്റുപോലും
ഇല്ലാതെ
കാതിൽ ഒരു
മൂളൽ പോലും
ഇല്ലാതെ
എരിഞ്ഞു തീരുന്ന
വരൾച്ച
നരയില്ലാതെ
വാർദ്ധക്യം പുണരുന്നു
വാക്കുകൾ കൊണ്ട്
ദർശനങ്ങൾ
കണ്ണീരൊഴുക്കുന്നു
ഉപചാരങ്ങൾ
ഉറക്കം തൂങ്ങുന്നു.
വിശ്വാസികൾ ഇല്ലാതെ
വിഗ്രഹങ്ങൾ
ഉടഞ്ഞു വീഴുന്നു.
വിപ്ലവം കൊന്ന
പൂക്കളെ
വിഷുവുത്സവമാക്കുന്നു.
സദ്യ വട്ടങ്ങൾ
പൂർത്തിയാക്കി
ക്ഷണക്കത്തുമായ്
മരണം
പുറത്തു നിൽക്കുന്നു.
