യൂ ട്യൂബ്
*****************
നീ
ഒരു നാളീ
കയറ്റി ഇറക്കാനുള്ള
നാളീ ...
പോസ്റ്റ് ചെയ്യാനും
ഡിസ്‌കാർഡ് ചെയ്യാനും
ലൈക്കിനും
ലൗവിനും
ഡിസ്‌ലൈക്കിനും
ഷെയറിനും
പെരുത്ത് പൊരുത്തമുള്ള
നാളീ ..
നീ ഒരു നാളീ ..
കലയും കലഹവും
കണ്ണീരു വാർക്കും
കഥകളൂം
കാമം വിയർക്കും
കായ കർമ്മവും
ഇന്ദ്രിയ മർമ്മവും
പെയ്തിറങ്ങുന്ന നാളീ
നീയൊരു മഹാ നാളീ ..
***************
o.v. sreenivasan.