ഓൺലൈൻ ക്‌ളാസുകൾ കൂട്ടായ പഠനത്തിന്റെ വാഗ്‌ദാനങ്ങൾ .
*********************************************************************
ഓൺലൈനും ഓഫ് ലൈനും സമാന്തരമായി പോവുക എന്നതാണൂ പുതിയ തിരിച്ചറിവ്. അതായത് സ്‌കൂളിലെ ഓഫ് ലൈൻ പഠനത്തോടൊപ്പം തന്നെ ഓൺലൈൻ പഠനവും സിലബസിൽ ചേർക്കേണ്ടതുണ്ട് എന്ന് പുതിയ ഓൺലൈൻ ക്ളാസോട് കൂടി ബോധ്യപ്പെടുകയാണ് ..
കാരണം ഓൺലൈൻ ക്‌ളാസുകൾ സാമൂഹ്യമായ ബോധനമാണ്. അതായതു ആർക്കും പഠിതാവാവാം . അദ്ധ്യാപകൻ സമൂഹത്തിന്റെ പൊതു അദ്ധ്യാപകൻ ആവുന്നു. അദ്ധ്യാപനത്തിലെ ഏറ്റവും വലിയ നേട്ടവും അത് തന്നെ. അച്ഛനും /അമ്മയും മക്കളും ഒന്നിച്ചു ഇരുന്നു പഠിക്കുന്നു. പഠനത്തിൽ സഹായിക്കേണ്ട രക്ഷിതാക്കൾക്ക് അധ്യാപകന്റെ നേരിട്ടുള്ള ക്‌ളാസ്സു കേൾക്കുന്നതോടെ കൂടുതൽ ഔൽസുക്യം ഉണ്ടാവുന്നു. ഫലത്തിൽ ബോധനത്തിന്റെ ഗുണം രക്ഷിതാവിനും കിട്ടുന്നു. അവബോധത്തിൻ്റെ പുതിയ വെളിച്ചമാണ് ഈ പുതിയ ബോധന രീതി കൊണ്ടുവരുന്നത്.
സാധാരണ ക്‌ളാസുകളിൽ കുട്ടികൾക്കും അധ്യാപകനും ഇടയിലുള്ള ഒരു സ്വകാര്യ ധർമ്മമാണ് ബോധനം. അത് ഒരു ക്‌ളാസിനു ഉള്ളിൽ നടക്കുന്ന സ്വകാര്യതയാണ്. അവിടെ അധ്യാപകനെ വിലയിരുത്താൻ കുട്ടികൾ മാത്രമേ ഉള്ളൂ. അതായതു ബോധനത്തിനു ഒരു സോഷ്യൽ ഓഡിറ്റ് ഇല്ല. ഒരു സാമൂഹ്യ വിമർശനമില്ല . അധ്യാപകന്റെ പ്രതിച്ഛായ കുട്ടികൾ നിശ്ചയിക്കുന്നതാണ്. അതിനുള്ള പൊടിക്കൈകൾ പല അധ്യാപകർക്കും അറിയുകയും ചെയ്യാം.
ഒരു അധ്യാപകൻ തൻ്റെ ബോധന ശേഷിയുടെ എല്ലാ സാധ്യതകളും പുറത്തെടുക്കുന്ന അവസ്ഥയാണ് ഓൺലൈൻ ബോധനം. ആകര്ഷണീയമായും, സരസമായും താളാത്മകമായും ഒക്കെ ക്‌ളാസുകൾ പൊടിപൊടിക്കും. ഓൺലൈൻ ബോധനം അധ്യാപകനെ സംബന്ധിച്ചെടു ത്തോളം സെൽഫ് പ്രൊമോഷന്റെ ഒരു നില കൂടിയാണ്.
സ്മാർട്ട് ഫോണിന്റെ ഉപയോഗം ക്രീയാത്മകമാക്കുന്ന വഴി കൂടി ഓൺലൈൻ ബോധനം തുറന്നു തരും. ടെലിവിഷനുകൾ സീരിയലുകളെ മറന്നു തുടങ്ങും.പോസിറ്റീവ് എനർജി ആയി ഐ ടി സൗകര്യങ്ങൾ മാറും. ഇത് ഒരു നല്ല തുടക്കം ..എല്ലാ ആശംസകളും..ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ മാറുന്ന ലോകത്തു ഓൺലൈൻ വിദ്യാഭ്യാസം അനിവാര്യമാണ്. അത് കൊറോണ കാലത്തേ പകര സംവിധാനമാവരുത്. ഇത് ഒരു തുടർപ്രക്രിയ ആവണം.
P.S. ബഹുമുഖ ബുദ്ധിയുടെ (multiple intelligence ) പരിശീലനത്തിനായുള്ള പകരക്കാരൻ ആയല്ല ഓൺലൈൻ ക്ലാസിനെ കാണേണ്ടത് ..മറിച്ചു ഓഫ് ലൈൻ ക്‌ളാസിന്റെ സപ്ലിമെന്ററി ആയാണ്.
ഒ .വി. ശ്രീനിവാസൻ.