PMEGP NEW GUIDLINES..BUSINESS




      പി.എം.ഇ .ജി.പി.  പുതിയ  മാർഗ്ഗനിർദ്ദേശങ്ങൾ.
                                    **************************************************

1 .  DLTFC  ക്ക്   ആയിരുന്നു  ഇതുവരെ ഗുണഭോക്താക്കളെ  തെരഞ്ഞെടുക്കാനുള്ള അധികാരം.  പുതിയ മാർഗ്ഗനിർദ്ദേശപ്രകാരം  ഗുണഭോകതാക്കളെ തെരഞ്ഞെടുക്കാനുള്ള അധികാരം  ജില്ലാ വ്യവസായകേന്ദ്രം  ജനറൽ  മാനേജർക്കോ IMPLEMENTING AGENCY യുടെ ജില്ലാ ഓഫീസർ മാർക്കോ ആണ്.  അല്ലെങ്കിൽ IMPLEMENTING AGENCY ക്കോ      ആണ്.

2 . DLTFC   യുടെ  കൺവീനർ ജില്ലാ വ്യവസായ കേന്ദ്രം  ജനറൽ മാനേജർ  
ആയിരിക്കും.
3 .  PMEGP   പദ്ധതികളുടെ  നടത്തിപ്പ്  പരിശോധിക്കാനുള്ള  അധികാരം DLTFC ക്കു  തന്നെയാണ്. അത്  QUARTERLY EXAMINATION  ആയിരിക്കും.
4  . ഓൺലൈനിൽ  ലഭിച്ച അപേക്ഷകൾ  IMPLEMENTING AGENCY (DIC, KVIB, KVIC)നേരിട്ട് ബാങ്കിലേക്ക് അയക്കും .

5  .ഓൺലൈൻ  അപേക്ഷയിൽ വന്ന വേറൊരു മാറ്റം.SCORE  CARD ആണ്. ഈ SCORE CARD  കൂടി ഓൺലൈൻ അപേക്ഷയുടെ കൂടെ പൂരിപ്പിച്ചു  അയക്കണം.

6  . പ്രൊജക്ടിന്റെ  ഗുണ മേന്മ  പ്രാഥമീകമായി പരിശോധിക്കുന്ന സ്‌കോർ ഷീറ്റ്  ആണ് SCORE CARD.

7. SCORE  CARD   മുഖ്യമായും  മൂന്നു  കാര്യങ്ങൾ  ആണ്  പൂരിപ്പിക്കേണ്ടത്.
          
    1 .  PERSONAL  INFORMATION-   വ്യകതി പരമായ ചോദ്യങ്ങൾക്കുള്ള മറുപടി.
    2 .  BUSINESS-- സംരംഭകത്വ വിവരം സംബന്ധിച്ച ചോദ്യങ്ങൾ ക്കുള്ള മറുപടി 
    3 .  COLLATERAL- വസ്തു ജാമ്യം സംബന്ധിച്ചുള്ള  ചോദ്യങ്ങൾക്കുള്ള  മറുപടി 

8 . ഇന്ത്യൻ ബാങ്ക്സ് അസോസിയേഷനു മായി  ആലോചിച്ചു 
     തയ്യാറാക്കിയതാണ്  SCORE CARD.
9.  SCORE SHEET നോക്കിയാൽ അപേക്ഷകന് തന്നെ തൻ്റെ  അർഹത  സ്വയം 
      ബോധ്യപ്പെടും .
10 . സ്കോർ ഷീറ്റിൽ  നിശ്ചിത  മാർക്ക് ലഭിക്കാത്ത പക്ഷം സ്കോർ  ഉയർത്താൻ  ആവശ്യമായ  ശ്രമങ്ങൾ  അപേക്ഷകന്റെ ഭാഗത്തു നിന്നും ഉണ്ടാവണം. അതിനു ശേഷം അപേക്ഷ പുനർ സമർപ്പണം ചെയ്യാവുന്നതാണ്.

11 . SCORE  CARD ഇല്ലാത്ത അപേക്ഷകൾ  PMEGP  .e .portal  സ്വീകരിക്കുന്നതല്ല.

12 . IMPLEMENTING AGENCY  സ്കോർ കാർഡ്  പരിശോധിക്കേണ്ടതും  ആവശ്യമെങ്കിൽ  അതിൽ തിരുത്തലുകൾ  ചെയ്യേണ്ടതുമാണ്. ഇങ്ങനെ തിരുത്തലുകൾ  വരുത്തിയതിനു ശേഷമാണ്  അപേക്ഷ ബാങ്കിലേക്ക്  അയക്കേണ്ടത്.
13.  SCORE CARD ഇല്ലാതെ  നേരത്തെ അയച്ച  അപേക്ഷകൾ സ്കോർ  കാർഡ് വെച്ച്  പുതുക്കേണ്ടത് ആണ്. പുതുക്കാൻ   അപേക്ഷകന്  നിർദ്ദേശം  നൽകേണ്ടതാണ്.  കാരണം സ്കോർ കാർഡ്  ഉള്ള കാര്യം നേരത്തേ  അപേക്ഷ അയച്ചവർ അറിയുന്നില്ല.

14 .അപേക്ഷ സമർപ്പിച്ചാൽ ലഭിക്കുന്ന USER  ID  യും PASSWORD ഉം ഉപഗോഗിച്ചു  അപേക്ഷകന്  e. portal ൽ  പ്രവേശിക്കാവുന്നതാണ്.

15 . USER  ID യും PASSWORD ഉം  നഷ്ട്ടപ്പെട്ട അപേക്ഷകർക്കു  അത് ലഭ്യമാക്കാൻ  IMPLEMENTING AGENCY  സഹായിക്കണം. 



Image result for BUSINESS ALBUM IMAGE




Previous
Next Post »