ഇച്ചിരി നേരം.കൂടി
********************
പുസ്തകങ്ങൾ
നിശബ്ദ മായി.
വാക്കുകൾ
കൈവിട്ടുപോയി ..
പാട്ടുകൾ
കേൾക്കാതെ പോയി.
കണ്ണുനീരെല്ലാം
വറ്റിപോയി.
*****
വഴിയറിയാ വഴിയിൽ
വെളിച്ചമില്ലാ വെളിച്ചത്തിൽ
വെയിലില്ലാ വെയിലിൽ
ഇച്ചിരി നേരം കൂടി
*****
ഉണർന്നിരിക്കുന്ന
രാവുകളിൽ
ഉറങ്ങുന്ന പകലിൽ
അകന്നിരിക്കുന്ന
അലിവിൽ .
ഇച്ചിരി നേരം കൂടി..