ലൈക്ക്
****************
ജീവിതം
മുഖപുസ്തകം
ലൈക്കുകൾക്കു
കൺതുറന്നിരുക്കുന്ന
മുഖപുസ്തകം.
നയങ്ങൾ ഇല്ല
നഷ്ടങ്ങൾ ഇല്ല.
ഒന്ന് വിരൽ ഉയർത്തുക
ലൈക്കായി...
കൊടുത്തവനും
കിട്ടിയവനും
****
വായിക്കുന്നില്ല
വായിക്കാൻ സമയമില്ല
നോക്കുന്നില്ല
നോക്കാൻ സമയമില്ല
തള്ളവിരൽ ഒന്നുയർത്തിയാൽ
എല്ലാം ആയി.
.ലളിതം.
ഇഷ്ടങ്ങളുടെ
ഈ വിരലാട്ടം
*******
നുണയറിയുന്നില്ല
നുണ പറയുന്നുമില്ല.
ഇത് വിരലാട്ടം
പെരുവിരലാട്ടം ..
******
ഒ .വി. ശ്രീനിവാസൻ.