ഗോദയെ കാത്ത്
******************
കാത്തിരിപ്പിന്റെ
വിരസത തീർക്കാൻ
ഒരു 'ഗോദാ ' യുണ്ടായിരുന്നു.
കരുതിയിരിപ്പിന്റെ
പേടിയകറ്റാൻ
ഒരു പ്രണയവും..
രണ്ടും നുണ...
പെരും നുണ.
******
കുറിപ്പ്: ഗോദാ --സാമുവൽ ബെക്കറ്റ് -- "ഗോദായെ കാത്ത് "..ഒരിക്കലൂം വരാത്ത കഥാപാത്രം.
ഒ .വി. ശ്രീനിവാസൻ.