PROJECT IDENTIFICTION- BUSINESS



         പ്രോജക്ട്  തെരെഞ്ഞെടുക്കുമ്പോൾ  ശ്രദ്ധിക്കേണ്ട കാര്യങ്ങൾ 
         *****************************************************************


പ്രാദേശീക  വ്യാവസായീക വികസനത്തിന്റെ  അടിത്തറ  ഉറപ്പിച്ചു കൊണ്ട് മാത്രമേ  വ്യവസായത്തിലെ ജനാധിപത്യത്തെ  സംരക്ഷിച്ചു നിർത്താനാവൂ. പ്രാദേശീക വ്യവസായീക വികസനം ഉറപ്പിക്കുന്നതാവട്ടെ  എം .എസ് . എം. ഇ  മേഖലയുടെ  വളർച്ചയിലൂടെ   മാത്രവും.  കോർപ്പറേറ്റ് ഫിനാൻസിന്റെ  മൂലധന കേന്ദ്രീകരണത്തെ   ജനാധിപത്യ പരമായി  പ്രതിരോധിക്കുന്നത്  എം.എസ.എം. ഇ  മേഖലയാണ്.

കേന്ദ ഗവെർന്മെന്റ്  പ്രഖ്യാപിച്ച പുതിയ പാക്കേജ്  ഈ ദിശയിലേക്കു  വളരുവാനുള്ള  പ്രചോദനം  നൽകും. എം.എസ് എം.ഇ  മേഖലക്ക് പുത്തൻ ഉണർവ് ഉണ്ടാവും.

 സംഭരകത്വത്തിനു  വേരുള്ള സാമൂഹ്യ പശ്ചാത്തലം ഒരുക്കുവാൻ  സംസ്ഥാന  വ്യവസായ വകുപ്പിന്  പ്രത്യേകമായ  പരിപാടികൾ ഉണ്ട്. .സംരംഭകരെ കൈപിടിച്ചുയർത്തുവാൻ ഉദ്യോഗസ്ഥ വൃന്ദങ്ങളുണ്ട്.  വ്യവസായ അവബോധം വളർത്തുവാൻ  വ്യവസായ സെമിനാറുകളൂം ഇൻവെസ്റ്റേഴ്‌സ്  മീറ്റുകളും ഉണ്ട്.
സംരഭകത്വ പരിശീലന പരിപാടികൾ ഉണ്ട്.  ഹാൻഡ് ഹോൾഡിങ് സർവിസ്  ഉണ്ട്.

ഇവിടെ പരിശോധിക്കുന്നത്  ഒരു പദ്ധതി   തെരെഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ  ആണ്.

1 . നിക്ഷേപം  നടത്തേണ്ട മേഖല ഏതാണ്.
2.  എത്ര യാണ് നിക്ഷേപം നടത്താൻ ഉദ്ദേശിക്കുന്നത്.
3 .  ആവശ്യ മായ  സാമ്പത്തീക സഹായം  എവിടെനിന്നും ലഭിക്കും.
4 . ഏതു  പദ്ധതി പ്രകാരം ലഭിക്കും..എത്ര സബ്‌സിഡി കിട്ടും.
5 .  ആവശ്യമായ മെഷിനറികൾ ഏതൊക്കെ.
6 .  മെഷിനറി കൾക്ക്  സാങ്കേതിക  മികവ്  ഉറപ്പു  വരുത്തണം.
7 .  മാഷിനറികൾ  എവിടെ  ലഭ്യമാവും..
8 .  മെഷിനറിയുടെ  ഉല്പാദന ക്ഷമത (ഉദാഹരണം : പേപ്പർ ബാഗ് യൂണിറ്റ്  ആണെങ്കിൽ ഒരു മണിക്കൂറിൽ എത്ര  പേപ്പർ ബാഗുകൾ ഉല്പാദിപ്പിക്കാൻ കഴിയും.)
9 . നിക്ഷേപതിനും  വിപണിക്കും  ആനുപാതീകമായ  ഉല്പാദന ക്ഷമത ഉറപ്പാക്കണം.
10  . സ്ഥിര മൂലധനതിൽ നിക്ഷേപിക്കുമ്പോൾ  പ്രത്യേകം ശ്രദ്ധ  ആവശ്യമാണ്.
ഭൂമി  കെട്ടിടം മെഷിനറി എന്നിവക്ക് ആവശ്യമായ തുക മാത്രമേ  നിക്ഷേപിക്കാവൂ..ആവശ്യത്തിലധികം  സ്ഥിര മൂലധനതിൽ  നിക്ഷേപിച്ചാൽ നിക്ഷേപത്തിന്  ആനുപാതീകമായ  റീട്ടേ ണ്  ഇല്ലാതെ  വരും.
11  . സാമൂഹ്യമായി നിലനിൽക്കുന്ന  പ്രോജക്ട് മാത്രമേ തെരെഞ്ഞെടുക്കാവൂ. പരിസ്ഥിതി ദോഷം ചെയ്യുന്ന പ്രോജക്ടുകൾ തെരെഞ്ഞെടുക്കരുത്.  ക്രഷർ യൂണിറ്റുകൾ, ഭൂഗർഭ ജലം  ആവശ്യമായ മുതലായവ യൂണിറ്റുകൾ  തുടങ്ങുമ്പോൾ പ്രത്യേക ശ്രദ്ധ  ആവശ്യമാണ്.
12  .  സംരംഭം  തുടങ്ങുവാനുള്ള  തൻ്റെ  പ്രാപ്തി  സ്വയം ബോധ്യപ്പെടേണ്ടതുണ്ട്. തുടങ്ങാൻ പോവുന്ന മേഖലയിൽ തനിക്കുള്ള  അവബോധവും  നൈപുണിയും  സ്വയം പരോശോധിക്കേണ്ടതുണ്ട്.

13  . ഏതു വിധത്തിലുള്ള വിപണിയെ യാണ്  ലക്‌ഷ്യം വെക്കുന്നത് എന്ന്  പഠിക്കണം. .കളിപ്പാട്ടമാണെങ്കിൽ  അത് കുട്ടികളുടെ  താത്പര്യത്തിൽ ഉള്ള വിപണിയാണ്. ഫർദ യാണെങ്കിൽ  അത് പ്രത്യേക  സമുദായത്തെ  ലക്‌ഷ്യം വെച്ചുള്ള വിപണിയാണ്.  ക്രിസ്ത്യൻ  മേഖലയിൽ  ഫർദ  ഉല്പാദിപ്പിച്ചുട്ടു  കാര്യമില്ലലോ. കാലിത്തീറ്റ യാണെങ്കിൽ  കർഷകരെ ഉദ്ദേശിച്ചുള്ള വിപണിയാണ്..  വിപണിയുടെ പ്രത്യേകതയും  താത്പര്യവും  പരിഗണിക്കണം.  ലക്‌ഷ്യം വെക്കുന്ന വിപണി സ്ഥിരത (sustainable ) ഉള്ളതായിരിക്കണം.  താത്കാലിക  വിപണിയെ ലക്‌ഷ്യം വെച്ച്  സംരഭം തുടങ്ങരുത്.

14  .  വിപണി  സീസണൽ  ആണോ എന്ന് പരിശോധിക്കണം.  മഴക്കാലം  സോഫ്റ്റ് ഡ്രിങ്ക്സിന്  ഓഫ്  സീസൺ  ആണ്.
15    അസംസ്കൃത  വസ്തുക്കളുടെ ലഭ്യത ഉറപ്പുവരുത്തണം. ഉദാഹരണത്തിന് സീസണൽ  ആയി മാത്രം ലഭിക്കുന്ന  അസംസ്‌കൃത വസ്തുക്കൾ. ചക്ക , മാങ്ങാ,  പോലുള്ള വസ്തുക്കൾ. സ്റ്റോറേജ്  സൗകര്യങ്ങൾ  ഉറപ്പാക്കണം.

16 .  തൊഴിലാളികളുടെ  ലഭ്യത  ഉറപ്പ്പ് വരുത്തേണ്ടതുണ്ട്. സാങ്കേതീക വിദഗ്ദർ  ആവശ്യമെങ്കിൽ അത്  ഉറപ്പാക്കണം.
17  .  ആവശ്യമായ  ലൈസെൻസുകളെ കുറിച്ച്  അറിഞ്ഞിരിക്കണം. ബന്ധപ്പെട്ട വകുപ്പുകളെ കുറിച്ചും  അവിടെ ലഭ്യമായ സഹായങ്ങളെ   കുറിച്ചും  അറിഞ്ഞരിക്കണം ..ലൈസെൻസ്  എളുപ്പത്തിൽ ലഭിക്കുവാൻ വ്യവസായ വകുപ്പിന്റെ  KSWIFT  സൗകര്യം ഉപയോഗപ്പെടുത്തണം 

18  .  വാണിജ്യ വ്യവസായ  വകുപ്പിന്റെ സേവനങ്ങൾ  ഉപയോഗപ്പെടുത്തണം. സാമ്പത്തീക സഹായ പദ്ധതിയെ കുറിച്ചും  സബ്‌സിഡിയെ  കുറിച്ചും  ചോദിച്ചു അറിയണം. സ്ഥല ലഭ്യതക്കു വേണ്ടി  വ്യവസായ ഓഫീസിൻറെയും കിൻഫ്ര  പോലുള്ള ഏജൻസികളുടെ യും  സഹായം  ആവശ്യമെങ്കിൽ തേടണം.

19  .  പ്രോജക്ട് റിപ്പോർട്ടുകൾ തയ്യാറാകുമ്പോൾ വ്യവസായ  വകുപ്പിലെ  വിദഗ്ധരുമായി  ചർച്ച ചെയ്യുന്നത്  നല്ലതായിരിക്കും.

20 .  പ്രോജക്ടിന്റെ  വിജയ സാധ്യത (viability )  പൂർണ്ണമായും ബോധ്യപ്പെടേണ്ടതുണ്ട്.




Previous
Next Post »