വൈറസ്
***********
വാക്കുകൾ
അരിഞ്ഞെടുത്തു
വഴക്കില്ലാതാവുന്നു.
നമ്മൾ
സുഹൃത്തുക്കളാവുന്നു...
മൗനത്തിൻ്റെ
ചങ്ങലയിൽ
മനസ്സ്
തന്ത്രങ്ങളിൽ
കുടിയിരിക്കുന്നു.
സത്യം
മാർക്കറ്റിൽ
വില തേടുന്നു
ഇന്ദ്രിയങ്ങൾ
മാസ്ക് ധരിക്കുന്നു
ഈശ്വരൻ
ആകാശത്തൊളിക്കുന്നു
വൈറസുകൾ
അനശ്വരരാവുന്നു..
*******
ഒ .വി. ശ്രീനിവാസൻ.