BUSINESS- PMEGP GUIDELINES



പി.എം .ഇ .ജി.പി  --പുതുക്കിയ  മാർഗ്ഗ നിർദേശങ്ങൾ 
******************************************************
                                                               


1.    മുൻകാലങ്ങളിൽ  എന്നപോലെ KVIC, KVIB, DIC എന്നീ ഏജൻസികൾ
       PMEGP  അപേക്ഷ സ്വീകരിക്കുന്നതും  അത്  പരിശോധിക്കുന്നതും
        ആയിരിക്കും. വ്യക്തിഗത  വിവരണങ്ങളും അനുബന്ധ രേഖകളും
       വിശദമായ പ്രോജക്ട് റിപ്പോർട്ടും  ഈ ഏജൻസികൾ പരിശോധിക്കും..
  2.  ഗുണഭോക്താക്കളേ   തെരഞ്ഞെടുക്കാനുള്ള  അധികാരം  പദ്ധതിയുടെ 
       നടത്തിപ്പ്  ബാധ്യതയുള്ള  KVIC , KVIB , DIC  എന്നീ ഏജൻസിക്ക്‌
       ആയിരിക്കും.  DLTC  ക്ക്  ഇനിമേൽ ഗുണഭോക്താക്കളെ
       തെരഞ്ഞെടുക്കാനുള്ള അധികാരം ഉണ്ടായിരിക്കുന്നതല്ല.
3.    ഗുണഭോക്താക്കളെ തെരെഞ്ഞെടുത്തു കഴിഞ്ഞാൽ അർഹമായ
       അപേക്ഷകൾ ഏജൻസികൾ നേരിട്ട്  വായ്പക്കായി  നിർദ്ധിഷ്ട
       ബാങ്കിലേക്ക്  ശുപാർശചെയ്തു അയക്കുന്നു.

4.        അപേക്ഷ കിട്ടി    ആവശ്യമായ തിരുത്തലുകൾ കൂടി നടത്തി
          പൂർണ്ണമാക്കി സാധ്യമായ വേഗത്തിൽ    നിർദ്ധിഷ്ട ബാങ്കിലേക്ക്
          ശുപാർശ ചെയ്‌തു    അയച്ചിരിക്കണം . ഒരു  കാരണവശാലും ബാങ്കിൽ
          അയക്കാൻ  മൂന്നാഴ്ചയിൽ കൂടുതൽ സമയമെടുക്കരുത്.
5.       ലഭിച്ച  അപേക്ഷയുടെ  സാങ്കേതികവും  സാമ്പത്തീകവുമായ വശങ്ങൾ
          പരിശോധച്ചു  ബാങ്കിന്റെ  ചട്ടങ്ങൾക്ക്  അനുസരിച്ചു വായ്പ  ബാങ്ക്
          അനുവദിക്കുന്നതാണ്.
6.      അപേക്ഷകൾ ശുപാർശ ചെയ്യാനുള്ള അധികാരം  ഇപ്പോൾ DLTC  ക്ക്
         ഇല്ലെങ്കിലും  അനുവദിക്കപ്പെട്ട പി.എം.ഇ.ജി.പി  പദ്ധതികളുടെ
        നടത്തിപ്പ് പരിശോധിക്കാനുള്ള അധികാരം  DLTC  ക്കു തന്നെയാണ്. അത്
        quaterly  Examination ആയിരിക്കും.





Previous
Next Post »