കറൻറ്
*********
ഒന്ന്..
വിശ്വാസത്തിന്റെ
നിറവും മണവും
അറിയാത്തോന്
അവിശ്വാസത്തിന്റെ
കറുപ്പിലെന്തു കാര്യം .
രണ്ടു
****
സ്നേഹത്തിന്റെ
സുഗന്ധമറിയാത്തോന്
വെറുപ്പിന്റെ
ദുർഗന്ധത്തിലെന്തു
കാര്യം.
മൂന്നു
***
ഹൃദയമില്ലാത്തോന്
ഹൃദയ ബന്ധത്തിലെന്തു കാര്യം.
നാല്
***
കണ്ണില്ലാത്തവന്
കാഴ്ചയിലെന്തു കാര്യം.
അഞ്ചു
**
കറന്റില്ലാതെ
സ്വിച്ചിട്ടിട്ടെന്തു കാര്യം.
***