കൊറോണയുടെ രാഷ്ട്രീയം.
*********************************..
അമേരിക്ക തൊട്ടുള്ള വികസിത മുതലാളിത്ത രാജ്യങ്ങളിൽ കൊറോണയുടെ രാഷ്ട്രീയം വളരെ പ്രകടമായും വായിച്ചെടുക്കാൻ നമുക്ക് കഴിയുന്നുണ്ട്. ശാസ്താ -സാങ്കേതീക സാമ്പത്തീക നേട്ടങ്ങളിൽ അത്യുന്നതിയിൽ നിൽക്കുമ്പോഴാണ് അമേരിക്കയിൽ 80000 ആൾക്കാർ (ഇതെഴുതുന്ന സമയത്തു) മരിച്ചു വീണത്. ഇറ്റലി, ഫ്രാൻസ്, ബ്രിട്ടൻ ജർമ്മനി തൊട്ടുള്ള വമ്പന്മാർ വെള്ളം കുടിക്കുകയാണ്..ഒരുകാലത്തു അമേരിക്ക തച്ചുടച്ച വിയറ്റനാം പോലും ലോകത്തിനു മാതൃകയായി മുന്നിൽ നിൽക്കുന്നു.
പ്രതിബദ്ധതയുടെ സാമൂഹ്യ ബോധം മുതലാളിത്തത്തിന് അന്യമാണ് എന്നത് മാർക്സിസത്തിന്റെ മൗലീകമായ അറിവാണ്. നമ്മളിൽ പലരും മറന്നു പോയ അറിവ്..മൂലധനത്തിൻ്റെ അനുസൂതമായ
വളർച്ചയിലാണ് മുതലാളിത്തത്തിന്റെ പ്രതിബദ്ധത. ഉല്പാദനത്തിന്റെ തകർച്ചയിലും മിച്ച മൂല്യത്തിൻ്റെ (surplus vale) വരൾച്ചയിലും മുതലാളിത്തം അസ്വസ്ഥരാവും . നമ്പർ വൺ ബിസിനസ് കാരൻ ആയ ട്രമ്പിനു ഇത് നന്നായി അറിയാം.
ഈ ലളിതമായ പ്രത്യയശാസ്ത്ര ധർമ്മമാണ് അമേരിക്കയിലും വികസിത മുതലാളിത്ത രാജ്യങ്ങളിലും ഇപ്പോൾ പ്രവർത്തിക്കുന്നത്. ലോകാരോഗ്യ സംഘടനയെ പോലും വെല്ലുവിളിച്ചു മുന്നോട്ടു പോകുവാൻ അമേരിക്കയെ പ്രേരിപ്പിക്കുന്നത് സാമ്രാജ്യത്വ ധാർഷ്ട്യമാണ്. എത്ര പേരെ കൊന്നാലും സാമ്രാജ്യത്വം അതിൻ്റെ പ്രത്യയ ശാസ്ത്ര ദൗത്യം കൈവിടി ല്ല തന്നെ.
സമൂഹത്തിന്റെ പൊതുവിലുള്ള ക്രയ ശേഷിയാണ് (purchasing power) സമ്പത് വ്യവസ്ഥയെ നിലനിർത്തുന്നതും വളർത്തുന്നതും. അല്ലാതെ വ്യാവസായിക മേഖലയിലെ ഉത്പാദനത്തിന്റെ ഏകപഷീയ മായ വളർച്ചയല്ല . Money mechanism കൊണ്ടുള്ള ചൂതാട്ടമാണ് മുതലാളിത്തം. ഉല്പാദനത്തിന്റെ സഹജ മൂല്യത്തെ (intrinsic value ) മുതലാളിത്തം വല്ലാതെ അവഗണിക്കുന്നുണ്ട്. വാസ്തവത്തിൽ സഹജ മൂല്യത്തിന്റെ ഉറവിടവും ഈറ്റില്ലവും കാർഷീക മേഖലയാണ്. അതുകൊണ്ട് കാർഷീക മേഖലയിലെ ഉല്പാദന വർദ്ധനവ് അനിവാര്യം തന്നെ.. അവിടെ തൊഴിൽ ദിനങ്ങളും തൊഴിൽ ഗുണങ്ങളും വളരേണ്ടതുണ്ട്.
ഒരു ജനതയുടെ സംതൃപ്തിയാണ് അവരുടെ ക്രയ ശേഷി അഥവാ purchasing power . വാങ്ങൽ ശേഷി ഇല്ലാത്തവന് എന്ത് സംതൃപ്തി. ക്രയ ശേഷിയുള്ള സമൂഹമാണ് സമ്പദ് വ്യവസ്ഥയെ ചലനാത്മക മാക്കുന്നത് (dynamic ).കാരണം വ്യവഹാരത്തിൻ്റെ ബാഹുല്യം നിശ്ചയിക്കുന്നത് സമൂഹത്തിന്റെ ക്രയ ശേഷി തന്നെയാണ്. നിലനിൽപ്പിന് മാത്രം വേതനം ലഭിക്കുന്ന (subsistence wages ) തൊഴിൽ മേഖലക്ക് സമ്പദ് വ്യവസ്ഥയെ ചാലമാത്മക മാക്കാൻ കഴിയില്ല. ഒരു മഹാമാന്ദ്യത്തിന്റെ (great depression ) വക്കിലാണ് നമ്മൾ. പ്രതിസന്ധിയുടെ പേര് പറഞ്ഞു തൊഴിലാളികളെ നിരായുധീകരിക്കുന്ന നയത്തിലേക്കാണ് വ്യവസായീക മേഖലയുടെ പോക്ക്..മാന്ദ്യത്തിന്റെ നഷ്ടങ്ങൾ സമൂഹത്തിന്റെ തലയിൽ കെട്ടിവെക്കുക എന്നത് ബൂർഷ്വാസികൾ കലാകാലങ്ങളായി പിന്തുടരുന്ന നയമാണ്. കുമിഞ്ഞു കൂട്ടുന്ന മൂലധനത്തിന് ഇളക്കം തട്ടരുതെന്നു ഭരണകൂടത്തിനും നിർബന്ധ മുണ്ടാവുമ്പോൾ പ്രതിസന്ധി കൂടുതൽ രൂക്ഷമാവും.
രാജ്യത്തിൻറെ സമ്പത്തു കോര്പറേറ്റുകളിൽ കേന്ദ്രീ കരിക്കുന്ന നയമാണ് ലിബറലൈസേഷനും സ്വകാര്യവൽക്കരണവും..നട്ട ദാരിദ്ര്യത്തെ മറച്ചു വെക്കുന്ന മുതലാളിത്ത മുഖമാണ് ഇന്ത്യയുടേത്. ചേരികളെ മറച്ചു മതിലുകൾ കെട്ടുന്നത് ഒരു തരം മുഖാവരണമാണ്. Window dressing എന്ന് ബിസിനസ്സിൽ വിശേഷിപ്പിക്കുന്ന അവസ്ഥ. പക്ഷെ കോർപ്പറേറ്റ് വികസനത്തിൻറ്റെ മറ്റൊരു മുഖം കൂടിയുണ്ട് ഇന്ത്യക്കു.. ചൂഷണത്തിന്റെ നിരയ്ക്ക് കൂട്ടി യാണ് മുതലാളിത്തം അതിൻ്റെ "നഷ്ടം" അതായതു മിച്ച മൂല്യത്തിൽ വരുന്ന ഇടിവ് നികത്തുന്നത്..ഇങ്ങനെയുള്ള ചൂഷണത്തിന്റെ ഇരകൾ എന്നും തൊഴിലാളി വർഗ്ഗം ആയിരിക്കും.
കൈകൊട്ടലും , പാട്ടമുട്ടലും , പ്ലൈറ് തട്ടലും , വിള ക്ക് കത്തിക്കലും കെടുക്കലും ഒക്കെ ഒരുമയുടെ വൈകാരിക പദ്ധതികൾ മാത്രമാണ്..തകരുന്ന തൊഴിൽ മേഖലക്ക് പകരം വെക്കാൻ എന്ത് പദ്ധതിയുണ്ട് എന്നതാണ് കാതലായ ചോദ്യം. മൂലധന കേന്ദ്രീകണം തൊഴിലാളി വർഗ്ഗത്തിന്റെ അന്യവൽക്കരണം ആണ് അടയാളപ്പെടുത്തുന്നത് . സാമ്പത്തീകമായി അന്യവൽക്കരിക്കപ്പെട്ട തൊഴിലാളി വർഗ്ഗത്തെ സാമൂഹ്യമായി എങ്ങനെ ചേർത്ത് പിടിക്കും എന്നത് രാഷ്ട്രീയ ജനാധിപത്യത്തിലെ (political democracy )മുഖ്യ ചോദ്യമാണ്. ഇവിടെ തൊഴിലാളി വർഗ്ഗം മൃഗീയമായി കബളിപ്പിക്കപ്പെടുകയാണ്. അപ്പോഴും രാഷ്ട്രീയ പാഠശാലകൾ ഉറക്കത്തിൽ തന്നെ ആണ്.
വികസനത്തിൽ ജനാധിപത്യം ഉണ്ട് എന്നതും ജനാധിപത്യത്തിൽ വികസനം ഉണ്ട് എന്നതും രാഷ്ട്രീയ ശാസ്ത്രത്തിന്റെ (political science ) നിരീക്ഷണമാണ്. രാഷ്ട്രീയ മീമാംസ എന്ന് പ്രയോഗിക്കാത്തതിൽ ക്ഷമിക്കുക. ക്ഷേമ നയമില്ലാത്ത വികസനത്തിൽ സമഗ്രത എന്നൊന്നില്ല. അതുകൊണ്ടു സ്റ്റേറ്റ് എന്ന അർത്ഥത്തോട് നീതിപുലർത്തുന്നുമില്ല.
കാർഷീക മേഖലയെ പുനരുജ്ജീവിപ്പിക്കാതെ ഉല്പാദന ക്ഷമമാക്കാതെ വരും കാല മാന്ദ്യത്തെ മറികടക്കാനാവില്ല. സൂക്ഷ്മ തലതിൽ ഇന്ത്യൻ സമ്പദ് ഘടന പ്രവർത്തിക്കുന്നത് കൃഷിയിലൂടെയാണ്. അവിടെ വരുന്ന ഒരു പദ്ധതിയും വെറുതെ ആവില്ല തന്നെ. കാർഷീക ഉല്പാദന ചെലവുകൾക്ക് പരമാവധി വായ്പയും സബ്സിഡി യും നൽകണം. വ്യവസായ മേഖലയിൽ MSME (സൂഷ്മ-ചെറുകിട-ഇടത്തരം വ്യവസായം) സെക്ടറിന് കൂടുതൽ നീക്കിരിയിരുപ്പു ആവശ്യമാണ്. വ്യവസായത്തിന്റെ പ്രാദേശീക വികസനം സാധ്യമാകുന്നത് MSME സെക്ടർ ആണ്..ഗ്രാമങ്ങൾ തോറും വ്യവസായം എന്ന സൂഷ്മ വ്യാവസായിക അവബോധം വളരണം. ഇത് മൂലധന വികേന്ദ്രീകരണം സാധ്യമാകുന്നു. ഈ മൂലധന വികേന്ദ്രീകാരണ മാണ് വ്യവസായത്തിലെ ജനാധിപത്യം സാധ്യമാകുന്നത് ..
രാഷ്ട്രീയ സമ്പദ് വ്യവസ്ഥ ശക്തി പ്പെടേണ്ടതുണ്ട്. വ്യാപാരങ്ങളുടെയും വ്യാപാര ബന്ധങ്ങളുടെയും നയങ്ങളും നിയമങ്ങളും സാമൂഹ്യ ക്ഷേമത്തെ മുൻനിർത്തി യാവണം. ദേശീയ വരുമാനത്തിന്റെ വിതരണം ജനാധിപത്യ പരമാവണം.
കൊറോണയുടെ രാഷ്ട്രീയം: പ്രതിസന്ധി രാഷ്‌ടീയ മുതലെടുപ്പിനുള്ള സമയമായി കാണരുത്. ദുരന്തങ്ങൾ വിളിച്ചു വരുത്തി അട്ടിമറിക്കാനുള്ള തല്ല ജനാധിപത്യം. പ്രതിബദ്ധതയുടെ മാറ്റുരക്കുന്നത് പ്രതിസന്ധിയിലാണ്.
ഭരണ -പ്രതിപക്ഷങ്ങൾ അവരുടെ പ്രതിബദ്ധത ബോധ്യപ്പെടുത്തേണ്ട ശരിയായ സമയം ഇതാണ്. പക്ഷെ അത് ദുർബ്ബലരെ ചൂഷണം ചെയ്തു കൊണ്ടവരുത്. കൂട്ടായ്മയെ അട്ടിമറിച്ചു കൊണ്ടാവരുത്. ഗവൺമെന്റ് മെഷിനറിക്ക് അപ്പുറം ഒരു സമൂഹത്തെ ആകമാനം പ്രതോരോധത്തിനു പ്രാപ്തമാക്കി എന്നതാണ് കേരളത്തിന്റെ വിജയം. ഒരുതരം കമ്മ്യൂണിറ്റി സമീപനം (community approach ) . പുരോഗമന ബോധത്തിന് മാത്രമേ ജനങ്ങളെ വിശ്വാസത്തിൽ എടുക്കുവാൻ പറ്റൂ. അതുകൊണ്ടാണ് ഇവിടെ ജനങ്ങൾ നേട്ടത്തിന്റെ അവകാശികൾ ആവുന്നത്.
ഒ .വി. ശ്രീനിവാസൻ.
.