CHARAM- KAVITHA...




ചാരം.
*******

ശൂന്യതയിൽ
വരെഞ്ഞെടുത്ത
ചിത്രം.

നിറം തേടുമ്പോൾ
നിറഞ്ഞൊഴുകുന്ന
വെറും കണ്ണീർ ...

കാണാൻ പറ്റാത്ത
ദൈവത്തിനു
കാഴ്ചവെച്ച
വിശ്വാസം.

കാത്തിരിപ്പിൽ
കത്തുന്ന
പ്രതീക്ഷകൾ

ബാക്കി വന്ന
സത്യം
 ഈ  ചാരം .
******

 ഒ .വി. ശ്രീനിവാസൻ.




Previous
Next Post »