swakaryathayute swakaryathakalilekku- politcs




സ്വകാര്യതയുടെ സ്വകാര്യതകളി ലേക്ക്
********************************************

LPG   പോളിസി  ഇന്ത്യയിൽ നടപ്പാക്കുന്നത്  1991  ൽ  ആണ്. അന്ന് പ്രധാനമന്ത്രി ആയിരുന്ന  പി.വി. നരസിംഹറാവു  ആണ് ഈ   പരിഷ്കാരത്തിന്‌  തുടക്കം കുറിച്ചത്. മൻമോഹൻ സിംഗ്  ആയിരുന്നു  അന്ന് ധനമന്ത്രി .  ഇന്ത്യൻ  സമ്പദ് വ്യവസ്ഥയെ  പൊതുവിലും  അതിലെ രാഷ്ട്രീയ വ്യവസ്ഥയെ (political economy )  പ്രത്യേകിച്ചും വിശകലം ചെയ്തു പഠിച്ചാലേ  ഇന്ത്യയുടെ  സമകാലീന  ദുരന്തത്തിന്റെ   തീഷ്ണത ബോധ്യപ്പെടൂ. ഇന്ത്യൻ political  economy  യുടെ  പ്രത്യേകത എന്താണ് എന്ന് ചോദിച്ചാൽ   അത് LPG യുടെ  സർവാധിപത്യം ആണ്. അതായത്   ലിബറലൈസേഷൻ , പ്രൈവറ്റയി സേഷൻ  ഗ്ലോബലൈസേഷൻ  പോളിസി.LIBERALIZATION , PRIVATISATION , GLOBALIZATION ..(LPG )
******
സോഷ്യലിസ്റ്റ്  ചേരിയും  അമേരിക്കയുടെ നേതൃത്വത്തിലുള്ള സാമ്രാജ്യത്വ ചേരിയും  തമ്മിലുള്ള അപ്രഖ്യാപിത യുദ്ധം  അഥവാ    ശീതയുദ്ധം  അവസാനിച്ചു എന്ന് പറയുന്ന അവസ്ഥയിൽ ആണ് ആഗോളവൽക്കരണത്തിന്റെ  ആശയം ഉയർന്നു വരുന്നത്. സോവിയറ്റ് യൂണിയൻ അടക്കമുള്ള ലോക സോഷ്യലിസ്റ്റ് ചേരി യുടെ  രാഷ്ട്രീയ മായ പതനത്തെ  സാമ്രാജ്യത്വ വികസനത്തിന് എങ്ങിനെ ഉപയോഗപ്പെടുത്താം എന്ന പര്യാലോചനയുടെ  ഗവേഷണ ഫലമാണ്  ആഗോളവൽക്കരണം എന്ന
സാമ്രാജ്യത്വ  വികസന പരിപാടി. ലോക  രാഷ്ട്രീയ സമ്പദ് വ്യവസ്ഥ  (WORLD POLITICAL ECONOMY)  കൈപ്പിടിയിൽ ഒതുക്കാനുള്ള  പ്രത്യയശാസ്ത്ര പദ്ധതി.
******

സാമ്രാജ്യത്വം ഒരു ലോക വ്യവസ്ഥ എന്ന നിലയിൽ  ലെനിൻ പരിശോധിക്കുന്നു ണ്ട് . ( Imperialism :The last phase of Capitalism). ഈ പരിശോധയിൽ  ലെനിൻ സ്വീകരിക്കുന്നത്  പൊളിറ്റിക്കൽ  ഇക്കോണമി സമീപനമാണ്.   സ്വകാര്യതയുടെ   രാഷ്ട്രീയ ഭീകരതയാണ് സാമ്രാജ്യത്വം സ്വാകാര്യതയാണ് സർവ്വസ്വവും . 
*****
ഒരു സമ്പദ് വ്യവസ്ഥ ആര് കെട്ടി പ്പൊക്കിയതാണ് ആണ് എന്നതാണ് കാതലായ ചോദ്യം.  ആരാണ്  അതിൻ്റെ   അധികാരികൾ എന്നതും മൗലീകമായ ചോദ്യമാണ്. നിങ്ങളുടെ വീട്  നിങ്ങളുടേത്  ആവുന്നത്  അതിൻ്റെ  സാമ്പത്തീക അധികാരം നിങ്ങളിൽ നിക്ഷിപ്ത മായതു കൊണ്ടാണ്.  അധികാരം എന്നത് അനുഭവിക്കാനുള്ള അവകാശമാണ്. ഇന്ത്യയുടെ  സർവ്വ സമ്പത്തും ആരാണ് അനുഭവിക്കുന്നത് എന്നതാണ് ഇവിടുത്തെ  പുതിയ  ചോദ്യം.
******
ഭൂമിയുടെയും വായുവിന്റെയും  ജലാശയങ്ങളുടെയും  അധികാരികൾ ആരാണ്. ഇന്ത്യയുടെ പൊതു മേഖലാ സ്ഥാപങ്ങൾ എവിടെ ? ഭൂമിയും വായുവും ജലാശയങ്ങളും  കോർപറേറ്റുകൾ കൈക്കലാക്കുന്നു. കോർപറേറ്റുകൾ  സ്വകാര്യമല്ല എന്ന  ഭാഷാ  സൗകര്യ വാദവും  ഇപ്പോൾ കേൾക്കുന്നുണ്ട്. കാരണം "പബ്ലിക് ലിമിറ്റഡ് "  കമ്പനി കൾ  ആണല്ലോ മിക്ക കോർപറേറ്റുകളും ..  പബ്ലിക് ലിമിറ്റഡ്  ആർക്കും പൊതുവിൽ ഷെയർ എടുക്കാം..ഹാ..എത്ര ബാലിശമാണ്  ഈ വാദം.  ഷെയർ  ഉടമകൾ കമ്പനിയുടെ  യഥാർത്ഥ  ഉടമകൾ ആണല്ലോ. shareholders are real  owners of the company. കമ്പനി  നിയന്ത്രണം  ആരിൽ  നിക്ഷിപ്ത മായിരിക്കുന്നു  എന്ന കാര്യം മറച്ചു   വെച്ചാണ് ഈ  വാദം   വെക്കുന്നത്. മുതലാളി ത്തത്തിന്റെ  കബളിപ്പിക്കലിന്  നല്ല ഉദാഹരണം. അധികാരവും  അവകാശവും ഒരേ  നാണയത്തിൻ്റെ   രണ്ടു  വശങ്ങൾ  ആണ് . തൊഴിലാളി വർഗ്ഗ അവകാശങ്ങൾ  തൊഴിലാളി വർഗ്ഗ മേധാ വിത്വത്തിലൂടെ മാത്രമേ  സാധ്യമാവൂ..പൊതുമേഖലകൾ  വിലക്കെടുത്താൽ  പിന്നെ ബാക്കി വരുന്നത് എന്താണ്.പാർലമെന്റ്   മന്ദിരമോ?  ഇന്ത്യ യുടെ  ആസ്തി  ആരുടേത്  എന്ന ചോദ്യം  നമ്മൾ ചോദിച്ചു കൊണ്ടേ  യിരിക്കണം.  ആരുടെ  നിയന്ത്രണത്തിൽ എന്ന് ചോദിച്ചു കൊണ്ടേ യിരിക്കണം. രഷ്ട്രീയമായ  തിരിച്ചറിവിന്റെ വെളിച്ചം  ഉണ്ടാവുന്നത് അങ്ങിനെയൊരു ചോദ്യത്തിലൂടെ  ആണ്.
******
പൗരന്മാരിൽ രണ്ടു തരം  വിഭാഗീകരണം  വരുന്നു. ഇന്ത്യയുടെ മുതലാളിമാർ. ഇന്ത്യയുടെ തൊളിലാളികൾ. രാജ്യം ഒരു സ്വകാര്യ സ്വത്തായി മാറുന്നത് ഇങ്ങനെയാണ്.  കോപ്പറേറ്റുകൾ  ഇന്ത്യയെ  വിലക്കെടുക്കുന്നത്  ഇങ്ങിനെയാണ്‌.
***

LPG   യുടെ  മുദ്രാവാക്യം  ഇതാണ്. DEVELOPMENT WITH UNDERDEVELOPMENT AND SUPER PROFIT WITH POVERTY....അതെ  നട്ട  ദാരിദ്ര്യത്തിലും  ബിസിനസ് ഭീമന്മാർ വാഴുന്ന നാടാണ് ഇന്ത്യ.
അടിസ്ഥാന ചോദ്യം ഇതാണ്.. ഇവിടുത്തെ  സൂപ്പർ പ്രോഫിറ് (super  Profit ) ആരുടെ  കയ്യിൽ എത്തുന്നു. രാജ്യത്തിന്റെ പൊതു ഖജാനാവിലോ  അതോ കോർപൊറേറ്റുകളിലോ ..നിങ്ങൾക്കു  അവകാശ പെട്ടത്  super  poverty  ആണോ.. ജനാധിപത്യത്തിലെ ഈ മൗലീക ചോദ്യം  ഉയര്ർണ് വരില്ലെങ്കിൽ  ചരിത്രം നിങ്ങളെ കുറ്റക്കാരൻ എന്ന് വിധിക്കും.
*****
Previous
Next Post »