MSME പുനർ നിർവചിക്കപെടുമ്പോൾ
*******************************************സൂക്ഷ്മ-ചെറുകിട -ഇടത്തരം വ്യവസായങ്ങൾ ഇപ്പോൾ പുനർനിർവചനം നടത്തിയിരിക്കയാണ്. പുതിയ സാമ്പത്തീക പേക്കേജ് പ്രഖ്യാപിച്ചതോട് കൂടിയാണ് ഈ പുനർ നിർവചനം . ഉല്പാദന വ്യവസായവും സേവന വ്യവസായവും തമ്മിലുള്ള വിവേചനവും എടുത്തു മാറ്റി യിരിക്കയാണ്.
MSME യൂണിറ്റുകളുടെ നിലവിലുള്ള വിഭാഗീകരണം.
------------------------------------------------------------------------------------
മാനദണ്ഡം : പ്ലാന്റ് , മെഷിനറി , മറ്റു ഉല്പാദന ഉപകരണങ്ങളിലുള്ള മുതൽമുടക്ക് അടിസ്ഥാനപ്പെടുത്തി.
വിഭാഗീകരണം സൂക്ഷ്മം. ചെറുകിടം. ഇടത്തരം.
------------------------- ----------------------- ---------------------- -----------------------
ഉല്പാദന 25 ലക്ഷത്തിനു 5 കോടിയിൽ 10 കോടിയിൽ
വ്യവസായങ്ങൾ താഴെ. താഴെ താഴെ
സേവന 10 ലക്ഷത്തിന് 2 കോടിയിൽ 5 കോടിയിൽ
വ്യവസായങ്ങൾ താഴെ. താഴെ താഴെ.
--------------------------------------------------------------------------------------------------------------------
MSME യൂണിറ്റുകളുടെ പുതുക്കിയ വിഭാഗീകരണം
--------------------------------------------------------------------------------
സംയുക്ത മാനദണ്ഡം : ആകെ നിക്ഷേപവും വാർഷീക വിറ്റുവരവും
വിഭാഗീകരണം സൂക്ഷ്മം ചെറുകിടം ഇടത്തരം
------------------------- ---------------------- ---------------------- ----------------------
ഉല്പാദന നിക്ഷേപം നിക്ഷേപം നിക്ഷേപം
സേവന 1 കോടിയിൽ 10 കോടിയിൽ 20 കോടിയിൽ
വ്യവസായങ്ങൾ താഴെ താഴെ താഴെ.
വിറ്റുവരവ് വിറ്റുവരവ് വിറ്റ് വരവ്
5 കോടിയിൽ 50 കോടിയിൽ 100 കോടിയിൽ
താഴെ താഴെ. താഴെ.
-------------------------------------------------------------------------------------------------------------------------
എം.എസ് .എം. ഇ യൂണിറ്റുകൾ പുതുക്കി നിർവചിക്കുന്നതോടെ വിഭാഗീകരണത്തിന്റെ മാനദണ്ഡത്തിലും മാറ്റം വന്നിട്ടുണ്ട്. ആകെ മൂല ധന നിക്ഷേപവും വാർഷീക വിറ്റുവരവും പരിഗണിച്ചാണ് ഇപ്പോൾ വിഭാഗീകരണം നടത്തിയിട്ടുള്ളത്. മാത്രമല്ല സേവന വ്യവസായത്തെ പ്രത്യേകമായി പരിഗണിക്കുന്നും ഇല്ല. സേവന വ്യവസായതിനും തുല്യ പ്രാധാന്യം നൽകിയിട്ടുണ്ട്.
ഒ .വി.ശ്രീനിവാസൻ.