മനുഷ്യാവകാശവും നയതന്ത്ര കാപട്യവും.
**********************************************
താലിബാനെ അംഗീകരിക്കണോ വേണ്ടയോ എന്ന് ഇനിയും ആലോചിച്ചു പിടികിട്ടാത്ത '"വിപ്ലവ-ജനാധിപത്യ " രാഷ്ട്രങ്ങൾ ഉണ്ട്. ഈ നിസ്സംഗതയെ ആണ് നയതന്ത്ര കാപട്യം എന്ന് പറയുക.
മനുഷ്യാവകാശ വിഷയത്തിൽ നിലപാട് എടുക്കാൻ ഒരു പാട് ആലോചിക്കേണ്ടി വരുന്നത് പ്രതിലോമ മസ്തിഷ്ക്കത്തിന്റെ നൈതീകമായ വരൾച്ചയാണ്.
കണ്മുന്നിൽ കാണുന്ന മഹാ ക്രൂരതകളെ ബോധ്യപ്പെടാത്ത അവസ്ഥ രാഷ്ട്രീയമായ ശൂന്യതയാണ്. മനുഷ്വത്വം മരവിച്ച ഒരു നിലപാടും പുരോഗമനമല്ല.
ലോക ജനാധിപത്യം ഒരു മഹാ നുണയാണ്.