കറുത്ത കാഴ്ച്ചകൾ
**********************
വിശുദ്ധ ഗ്രന്ഥം
കക്ഷത്തു വെച്ചവന്റെ
തലയിൽ നിറയെ
ചാണകം
ശൂലത്തിൽ
കുത്തിയെടുത്ത
രാമ ഭക്തിയുടെ
ചോര മണത്തിനും
നല്ല പേര്
വിശ്വാസം.
പെണ്ണിനെ
കാമ ജന്തു വാക്കുന്ന
കറുത്ത കുപ്പായതിനും
പേര്
വിശ്വാസം.
കഥ പറഞ്ഞവന്റെ
കരളറക്കുന്ന
കൈപ്പത്തി വെട്ടി
കാവലിരിക്കുന്ന
കരിഞ്ഞ മനസ്സിനും
പേര്
വിശ്വാസം.