nunayute manashasthram- media psychology

 



                                                       നുണയുടെ മനഃശാസ്ത്രം 

                                                                   media psychology

                                                   *********************************

മാധ്യമ സ്ഥാപനം . , അത് ദൃശ്യ മാധ്യമം ആയാലും  അച്ചടി  മാധ്യമം  ആയാലും ഒരു  ഒരു  സംരംഭം ആണ്.  ഒരു ബിസിനസ് സംരഭം ആണ്  . ഒരു   ജിഹ്വ  ആവുമ്പോൾ   ബിസിനെസ്സിൽ  രാഷ്‌ടീയ ദൗത്യം കൂടി ഉണ്ടാവും എന്ന് മാത്രം. ഒരു പത്രവും ഒരു ചാനലും  നിക്ഷേപം  ഇറക്കിയിട്ടുള്ളത്  നാട്ടുകാരെ സേവിക്കനല്ല . പ്രൊഫഷണലിസം  പാലിക്കാതെ  ഒരു  പാർട്ടി ചാനലിനും  നിലനിൽക്കാൻ ആവില്ല. തന്നെ. പാർട്ടി പത്രത്തിനുള്ള  സാമൂഹ്യ ദൗത്യം  സ്വകാര്യ മാധ്യമ സ്ഥാപനങ്ങൾക്ക് ഉണ്ടാവില്ല  എന്നും കാണണം.

സ്വകാര്യം മൂലധനം  കൊണ്ട് നാട് നന്നാക്കും എന്ന് ആരെങ്കിലും ചിന്തിച്ചു വെച്ചിട്ടുണ്ടെങ്കിൽ  അത് തനി വിവരക്കേടാണ്. പ്രത്യയശാസ്ത്രപരമായി  നിലനിൽക്കാത്ത  വാദവുമാണ്.  കച്ചവടത്തിൽ നിന്നും  ഉണ്ടാവുന്ന സാധാരണ   സാമൂഹ്യ-സാമ്പത്തീക   പ്രതിഫലനങ്ങൾ  ബിസിനെസ്സ് ന്റെ  നിലനിൽപ്പിന്റെ  പദ്ധതി മാത്രമാണ്.  തൊഴിലുകൾ  ഒരു ജനാധിപത്യ സമൂഹത്തിൽ  ആരുടെയും ഔദാര്യവുമല്ല . കമ്പനിക്ക് വേണ്ടി ഉത്പാദിപ്പിക്കുക സേവനം ചെയ്യുക എന്നതാണ്  ഏതൊരു തൊഴിലാളിയിലും നിക്ഷിപ്ത മായ ദൗത്യം.

സംസ്കാരത്തിലെ നയതന്ത്ര ഭാഷയാണ്   നുണ . അതുകൊണ്ടാണ്  നുണ  പറഞ്ഞു പിന്നീട്  തിരുത്തുന്ന  തന്ത്രം മാധ്യമങ്ങൾ സ്വീകരിക്കുന്നത്. നുണ     തിരുത്തുമ്പോഴേത്തേക്കും  അത്  അതിൻ്റെ  ദൗത്യം  നിറവേറ്റിക്കഴിഞ്ഞിരിക്കും  അതാണ്  നുണയന്മാരുടെയും നുണയുടെയും  മനഃശാസ്ത്രം. തെറ്റുപറ്റൽ  സാധാരണമല്ലേ  എന്ന്   പറഞ്ഞു കബളിപ്പിക്കുകയും  ചെയ്യാം. ബന്ധങ്ങളുടെ മൂല്യത്തെ പണക്കിഴികൊണ്ടു  നിർവ്വചിക്കുമ്പോൾ  നുണ  ഒരു സ്വാഭാവിക വ്യവഹാര രീതിയാവും. അതുകൊണ്ട്  മാതൃഭൂമിക്ക് പരസ്യ രേഖ ഒരു രസഹ്യ രേഖയാവും. രാഷ്ട്രീയ മായി ഏറ്റുമുട്ടാൻ  വർഗ്ഗ ശത്രു സ്വീകരിക്കുന്ന ആയുധമാണ് നുണ. അത് അവർക്കു തികഞ്ഞ പഥ്യമാണ്. 

നുണ  പറയാനും ചർച്ചചെയ്യാനും  പ്രചരിപ്പിക്കാനും   ആഴ്ചകളും മാസങ്ങളും ചിലപ്പോൾ വർഷങ്ങൾ തന്നെയു മെടുക്കുമ്പോൾ  നുണ തിരുത്തൽ സംഭവം പലപ്പോഴും  ഒരു  നിമിഷത്തിന്റെ മാത്രം  വിഷയമാണ്. നുണ സെൻസിറ്റീവ് ആണ്. ഹിപ്പോക്രസിയുടെ  കച്ചവട മൂല്യമാണ്. നിർഭയം നുണ പറയുമ്പോഴാണ് ലക്ഷണമൊത്ത ഹിപ്പോക്രസിയെ    നമുക്ക്  കാണാൻ  കഴിയുന്നത്. നിരന്തരം  പറയുന്ന നുണ അതുകൊണ്ടു  ഒരു  "സാംസ്കാരിക"  ചിഹ്നം കൂടിയാണ് . നുണ  ചർച്ചക്ക് വെക്കുന്നത്  വിഷയം നീട്ടിക്കൊണ്ടുപോയി  വിവാദം ഉണ്ടാക്കുവാനാണ്.  ഇങ്ങനെയുള്ള  ചർച്ചയിൽ കക്ഷിചേരാനുള്ള  ബാധ്യത   കമ്മ്യൂണിസ്റ്റ് കാർക്കില്ല .  കാരണം  ഓരോ നുണയും   ഗൂഢാലോചന യാണ്.

ജനങ്ങൾ  അനുഭവിക്കുന്ന  ഈ "സംസ്കാരം"  ബോധ നിർമിതിയുടെ  രാഷ്ട്രീയ  ഗൂഢാലോചനയാണ്.   ഇങ്ങനെ  പാകപ്പെടുത്തിയ രാഷ്ട്രീയ  പരിസരത്തുനിന്നുമാണ്  പ്രതിലോമ ശക്തികൾ  അതിൻ്റെ  ദൗത്യം  നിറവേറ്റുന്നത്.  യാന്ത്രീകമായ  നിലപാടിൽ നിന്നുമാണ്  നുണ  അതിൻ്റെ  ഇടം  കണ്ടെത്തുന്നത്. അതുകൊണ്ടാണ്  പരീക്ഷ എഴുതാത്തവൻ പാസ്സ്  ആയി  എന്ന് നിരന്തരം പറയുന്നത്. നുണ ചർച്ചക്കിരുന്നാൽ  മനുഷ്വത്വം കാണാമറയത്തായിരിക്കും . അതുകൊണ്ടാണ്  കമല ഇന്റർനാഷണൽ  കമലക്കു  ഇവർ  "എഴുതിക്കൊടുത്തത് " . ചാനൽ  ചർച്ചകൾക്കും  മാധ്യമ നയങ്ങൾക്കും  രണ്ടു മുഖമുണ്ട്. ഒന്ന്  രാഷ്ട്രീയമാണ്  മറ്റൊന്ന്  ബിസിനസ്ആണ്..വാണിജ്യവൽക്കരിക്കപ്പെട്ട  രാഷ്ട്രീയമുഖമാണ് എന്നും  വലതുപക്ഷത്തിന്‌   ഉള്ളത്. വിലപേശലും  അധികാര വടം വലിയുമൊക്കെ അവരുടെ  പ്രത്യയ ശാസ്ത്ര നീതി തന്നെയാണ്.  അങ്ങിനെ  പ്രകടമായി  തർക്കിക്കുന്നതിലും  മത്സരിക്കുന്നതിലും  അവർക്കു അസ്വാഭാവീകത      യൊന്നും  കാണാൻ കഴിയില്ല.ഭൗതീകാസക്തിയുടെ  മത്സര പുരയാണ്  ബൂർഷ്വാ രാഷ്ട്രീയം. മത്സരിച്ചു  ജയിക്കുക  എന്നതാണ്  അവരുടെ  മൂല്യ ബോധം . മൂല്യമില്ലാത്ത മൂല്യബോധമാണ് മത്സരം  എന്നത്  ഒരു  ആത്യന്തീക സത്യമാണ്..ആരോഗ്യകരമായ മത്സരം  എന്നത്  സ്വാർത്ഥതയുടെ സൗകര്യവാദമാണ്..

വാർത്തയുടെ  വ്യാപാരം  അന്തസുള്ള        സംരംഭം തന്നെയാണ്. അതിൽ  നുണക്കു  കാര്യമൊന്നുമില്ല . ബിസിനസ്സിന്റെ അനിവാര്യമായ ചേരുവയാണ്  നുണയെന്ന്  പറയുന്നതും  ഒട്ടും ഔചിത്യമുള്ള  നിലപാടല്ല. നുണ  മുഖ്യമായും രാഷ്ട്രീയത്തിന്റെ  വഴിയിലാണ്  വലത്   മാധ്യമങ്ങൾ  പ്രയോഗിക്കുന്നത് .  അതുകൊണ്ടു തന്നെ     നുണ  ഒരു    രാഷ്ട്രീയ  ദൗത്യമാണ്. രാഷ്ട്രീയ  ദൗത്യം  നിറവേറ്റാനുള്ള  മനഃശാസ്ത്ര പദ്ധതിയാണ് . അവിടെ  ചുവപ്പ്  കാവിയായി കാണും . രണഗീതം ഗണഗീതം ആവും . കമ്മ്യുണിസ്റ് കാരൻ  ഗണഗീതം പാടുന്നു  എന്ന്  കേൾക്കുമ്പോൾ   ആ നുണ വാർത്ത ഭയങ്കര സെൻസിറ്റീവ്  ആയി  പടരും. തെരഞ്ഞെടുപ്പിന്റെ  കൊട്ടിക്കലാശ  ദിവസം തന്നെ ഇത് സംഭവിക്കുമ്പോൾ അരാജകത്വത്തിന്റെ രാഷ്ട്രീയ നിലയാണ്  ഈ മാധ്യമത്തിൽ  നമുക്ക് കാ ണാൻ കഴിയുക. ബുദ്ധികൊണ്ട് ബോധ്യപ്പെടുത്തുന്നതിനു പകരം  നുണകൊണ്ടു ഇക്കിളിപ്പെടുത്തുന്നത്  പ്രതിലോമ മാധ്യമ പ്രവർത്തനമാണ് .അരാജകത്വത്തിന്റെ വ്യവഹാരബുദ്ധിയാണ്.

വലതു മാധ്യമങ്ങളിലെ  അന്തി ചർച്ചകളിൽ വേവിച്ചെടുക്കുന്നത്  ജീർണ്ണതയുടെ  രാഷ്ട്രീയ ലഹരിയാണ്  എന്ന്  നമുക്ക്  കാണാൻ കഴിയും .യുക്തി ഭദ്രവും ക്രീയാത്മകവുമായ  ചിന്തകളെ  തച്ചുടക്കുന്ന  രാഷ്ട്രീയ ലഹരിയായി  നുണ   ഇവിടെ രൂപാന്തരം പ്രാപിക്കുന്നുണ്ട് . അടങ്ങാത്ത  അഹന്തയുടെ  അരാജക  നിലയാണ്  വലത്  ആങ്കർ മാരുടെ  സാമാന്യ   സമീപനം.  1959  ലെ  വിമോചന സമരം തൊട്ടു  ഇങ്ങോട്ടു നോക്കിയാൽ   രൂപാന്തരം പ്രാപിച്ച രാഷ്ട്രീയ ലഹരിയുടെ ചരിത്രം നമുക്ക് കാണാം. മാർക്സിസ്റ്റു  വിരുദ്ധ  രാഷ്ട്രീയ ലഹരിയായിരുന്നു ലാവ്ലിൻ വിവാദം കൊണ്ട്  ലക്ഷ്യമിട്ടിരുന്നത്  എന്നത്  രാഷ്ട്രീയം  അറിയുന്നവർക്കെല്ലാം   ബോധ്യമുണ്ട്. പാവപ്പെട്ട  സാധാരണ മനുഷ്യനെപ്പോലും  ഇരയാക്കുന്ന  ക്രൂരതയാണ്  ഓമനക്കുട്ടനെ അപമാനിച്ചതിലൂടെ  നമ്മൾ കണ്ടത്. നുണയന്മാർ കിംവദന്തികളുടെ  ഉപജ്ഞാതാക്കൾ  ആണ്. ഇങ്ങനെയുള്ള  കിംവദന്തി  കമ്മ്യൂണിസ്റ്റ് ഗവണ്മെന്റ്  ഇവിടെ അധികാരത്തിൽ വന്ന  നാൾ  തൊട്ടു  തുടങ്ങിയതാണ്. രാഷ്ട്രീയം  ആയതുകൊണ്ടുതന്നെ  ഇത് ഇനിയും  തടരും. കാരണം രാഷ്ട്രീയം സമൂഹത്തിന്റെ തുടർപ്രക്രിയയാണ്.  അത്  വർഗ്ഗ വൈരുധ്യത്തിന്റെ  ഏറ്റുമുട്ടലിന്റെ  ധർമ്മമാണ്‌ .


നുണ  ഒരു  നിലപാടാണ് .അത്   യാദൃച്ഛികമായി സംഭവിക്കുന്ന അബദ്ധമല്ല. നിലപാട്  നയ പ്രഖ്യാപനമാണ്. അതുകൊണ്ടു  നുണ പറഞ്ഞു നുണ പറഞ്ഞു  എന്ന് പറഞ്ഞു നമ്മൾ  ഒച്ച വെച്ചിട്ട്    കാര്യമൊന്നുമില്ല .. ഇങ്ങനെ ഒച്ച വെച്ചതുകൊണ്ടു   ഏതെങ്കിലും   വലതു  മാധ്യമങ്ങൾ   നിലപാട് മാറ്റിയ ചരിത്രവും  ഇല്ല.  സംസ്കാരത്തിനും  വർഗ്ഗ സ്വഭാവമുണ്ട് എന്ന് ഇവിടെയാണ്  നമ്മൾ തിരിച്ചറിയുന്നത്. ചിലരെങ്കിലും  ഈ വർഗ്ഗ സ്വഭാവത്തെ  തിരിച്ചറിയാതെ        മാറ്റത്തിനായി  കാത്തിരിക്കുന്നവർ ഉണ്ട്. ഇങ്ങനെയുള്ള കാത്തിരിപ്പ്  പ്രത്യയ ശാസ്‌ത്രപരമായി  നിഷേധാത്മകമാണ് എന്ന് പറയാതെ വയ്യ. വലതു മാധ്യമങ്ങളിലെ  അന്തി ചർച്ചകൾ  അരോചകമായി തോന്നുന്നത്  അതുകൊണ്ടാണ്. ക്രീയാത്മകമായ ചർച്ചയ്ക്കുള്ള വേദിയാവാൻ ഒരിക്കലും വലതു മാധ്യമങ്ങൾക്കാവില്ല  എന്നത് ഒരു രാഷ്ട്രീയ സത്യമാണ്.

സംവാദങ്ങളോ തർക്കങ്ങളോ  ചർച്ചകളോ അല്ല അവിടെ നടക്കുന്നത് . മറിച്ചു  വൈകാരികമായ  വെട്ടി നിരത്തലിന്റെ അഭിനിവേശമാണ് നമുക്ക് കാണാൻ കഴിയുക. ഉപരിപ്ലവമായ വാഗ്വാദങ്ങളോട്  ക്രീയാത്മകമായ  പ്രതികരണം സാധ്യമല്ല  തന്നെ. ചുണ്ട്  കോട്ടി  ഒച്ചവെച്ചാൽ  സാധ്യമാവുന്നതല്ല ആർജ്ജവം. അഹങ്കാരത്തിന്റെ കോപ  പ്രകടനം  ആർജ്ജവമായി   ആരും  കാണുകയുമില്ല .ഒച്ചവെച്ചു അണികളെ ആവേശം കൊള്ളിക്കുന്നവർ  പൊള്ളയായ രാഷ്ട്രീയത്തെ യാണ്  അവതരിപ്പിക്കുന്നത് . 

നുണ ഭിന്നിപ്പിക്കലിന്റെ  മാരക  വിഷമാണ്. സംശയത്തിന്റെ ബീജമാണ്. ഇന്ത്യൻ   ഭരണ ഘടന  നുണപറയാനും അത്  പ്രചരിപ്പിക്കാനുമുള്ള    പ്രത്യേക അവകാശമൊന്നും  മാധ്യമ പ്രവർത്തകർക്ക് കൊടുത്തിട്ടില്ല.  കള്ളം പറഞ്ഞാൽ  ശിക്ഷിക്കാതിരിക്കാനുള്ള  പ്രിവിലേജൂം  കൊടുത്തിട്ടില്ല. സ്വദേശാഭിമാനി  നാടുകടത്തപ്പെട്ടു  എന്ന്  കരുതി  കള്ളം പറഞ്ഞും വ്യാജ വാർത്ത ചമച്ചും  ജയിലിൽ പോയവരെല്ലാം  ഞാനും പത്രക്കാരനാണ്  എന്ന് പറഞ്ഞു ഞെളിയേണ്ടതില്ല. നുണ  അശ്ലീല മാണ് . നുണ എഴുതിയും പറഞ്ഞും മാധ്യമ ധർമ്മം അശ്ലീലമാക്കരുത്. വാർത്ത  ഭാഷയുടെ   നിർമ്മിത  ബുദ്ധിയാണ്. അതുകൊണ്ടു വാർത്ത കേൾക്കുന്നതോടെ  അത് നമ്മിൽ സ്വയം പ്രവർത്തിച്ചു തുടങ്ങും .  വാർത്ത  നുണയായാലും  ഇത് തന്നെ  അവസ്ഥ. ഈ ബോധ്യമാണ്  നുണയന്മാരെ  നയിക്കുന്നത്.


ശല്യമില്ലാതെ പ്രവർത്തിക്കാൻ ഭരണകൂടത്തെ  സമർത്ഥമായി സഹായിക്കുക  എന്നത്   സ്വാഭാവികമായ  വലത് മാധ്യമ ധർമ്മം ആണ് .നുണയുടെ  വ്യവഹാരത്തിൽ  ആനന്ദം  കണ്ടെത്തുന്നവർ  യുക്തിയിൽനിന്നു എന്നും അകലെ യായിരിക്കും .. ഇത് വലത്  മാ ധ്യമങ്ങളുടെ  ബിസിനസ് മുഖം കൂടിയാണ്.. അവിഹിതമായ  സാമ്പത്തീക താത്പര്യങ്ങൾക്ക്  സംരക്ഷണം തേടുമ്പോൾ  ആർജ്ജവം ചോർന്നു പോവുക സ്വാഭാവികം തന്നെ. അതുകൊണ്ട്     അന്വേഷണ  ഏജൻസികളെ  ഭയക്കുന്നവർക്കു    നുണ  തന്നെ എന്നും പഥ്യം. നിരുത്തരവാദപരമായ  ആരോപണം  അഥവാ  ദുരാരോപണം  നുണ പ്രചരണത്തിനുള്ള മുന്നൊരുക്കമാണ്. ഏറ്റെടുത്തു പ്രചരിപ്പിക്കാൻ  ആളെ ഒരുക്കുനിർത്തിയാണ്  ഇത്തരം ആരോപണങ്ങൾ ഉന്നയിക്കുന്നത്. ആരോപണങ്ങൾ നുണയുടെ  രുചിഭേദമാവുന്നത്  ഇങ്ങനെയാണ്.

"നിഷ്കളങ്കമായി"  നുണ പറയുന്നവരെയാണ് നമ്മൾ  ഹിപ്പോക്രറ്റുകൾ  എന്ന് വിളിക്കുന്നത്. സംസ്കാരമുള്ളവരുടെ പോസിറ്റീവ് ഗുണമായാണ്  നാണത്തെ  എല്ലാവരും കാണുന്നത് .  ഉളുപ്പില്ലായ്മയെ  ആർജ്ജവം  ആയികാണുന്നതാണ്  ഹിപ്പോക്രസിയുടെ വഴി. ധൈര്യവും ഉളുപ്പില്ലായ്മയും  രണ്ടും രണ്ടാണ്. വലതു മാധ്യമങ്ങൾക്കു ഈ തിരിച്ചറിവ് നഷ്ടപ്പെട്ടിരിക്കുന്നു..തിരിച്ചറിവ്   നഷ്ട്ടപ്പെട്ടു എന്ന് പറയുന്നതിൽ  ശരിയില്ല .ഇത് ഇവരുടെ സാംസ്കാരിക നിലയാണ്.    ധൈ   ര്യത്തിൽ മൂല്യ ബോധം ചോർന്നു പോവുന്നില്ല. മൂല്യത്തെ   വലിച്ചെറിയുന്ന  കോപ്രായമാണ്  ഉളുപ്പില്ലായ്മ.. ഇത് ആൾകൂട്ടത്തിൽ ഉടുതുണിയില്ലാതെ നിൽക്കുന്നവന്റെ  മനോനിലയാണ്. ചെറിയ കള്ളന്റെ  കഥകൾ കൊണ്ട് വലിയ കള്ളന്റെ  ചെയ്തികൾ  മറച്ചു പിടിക്കുന്ന  കാപട്യം  നമുക്ക്  കാണാൻ പറ്റും .പുരാവസ്തു തട്ടിപ്പ്  ചർച്ച ചെയ്യാതെ വ്യാജ എക്സ്പീരിയൻസ് സർട്ടിഫിക്കറ്റ്  പൊലിപ്പിച്ചു  കാണിക്കുന്നത്  അതുകൊണ്ടാണ്. ഇതൊരു  രാഷ്ട്രീയ  മനഃശാസ്ത്രമാണ്.

നുണ പറയുക എന്നത് ഒരു തരം  ഈഗോ ഡിഫെൻസ് മെക്കാനിസം ആണ് (Ego defense mechanism) .  അപചയപ്പെട്ട  അവബോധത്തിൻ്റെ  നിർവ്വഹണ  നീതി ഇങ്ങനെയൊക്കെ യായിരിക്കും. അവബോധം  ആയുധമാണ് എന്ന് നമ്മൾ പറയാറുണ്ട്.. പക്ഷെ ഇത് അപചയപ്പെട്ടാൽ  മൂല്യം അന്യം നിൽക്കുന്ന അവസ്ഥ യുണ്ടാവും. ഈ അവസ്ഥയിൽ സ്വയം നീതീകരിക്കാൻ സ്വീകരിക്കുന്ന പ്രതിരോധ  മാർഗ്ഗത്തിൽ  നുണയും  ആയുധമായി  വരും.  സൈദ്ധാന്തീകമായ    അവബോധത്തിൽ  വർഗ്ഗ ശത്രുവിനെ പ്രാതിരോധിക്കുമ്പോൾ  അത്  ധാർഷ്ട്യമാണ് എന്ന് പറയുന്ന മാധ്യമ ധർമ്മം അരാജകത്വമാണ് . കമ്മ്യൂണിസ്റ്റ്  കാരനെ  സംഹരിച്ചു കളയുക  എന്ന സ്വാഭാവീക   വലതു മാധ്യമ ധർമ്മത്തെ  കയ്യും കെട്ടി നോക്കി നിൽക്കാനുള്ള ബാധ്യതയൊന്നും  ഇവിടുത്തെ കമ്മ്യൂണിസ്റ്റ് കാർക്കില്ല.  ആശയപരമായ  പ്രതിരോധം  അറിവിൻ്റെ  ആർജ്ജവമാണ്. . ഒരു  ബൂർഷ്വാ പത്രം മുഖ പ്രസംഗം എഴുതിയാൽ   മാറ്റിവെക്കാനുള്ളതല്ല , തിരുത്താനുള്ളതല്ല  കമ്മ്യൂണിസ്റ്റ് കാരന്റെ ആർജ്ജവം..

Previous
Next Post »