സാംസ്കാരിക  സംരംഭകത്വം - സമകാലീന  വിശേഷങ്ങൾ 

(അഥവാ  അധികാരത്തിൻ്റെ  മനഃശാസ്‌ത്രം) 

*************************************************************

സംരംഭകത്വം  സ്വയം വളർത്തുന്ന  കർമ്മോൽസുകത യാണ് . ബിസിനസ്സിന്റെ    മാത്രം  വിശേഷം അല്ല.. രാഷ്ട്രീയത്തിന്റെയും  സാംസ്കാരിക  പ്രവർത്തനത്തിന്റെയും  സാമൂഹ്യ   ജീവിതത്തിന്റെ  തന്നെയും  സവിശേഷ ഭാഗമാണ് അത്  . പറയാതെ  പ്രവർത്തിക്കുന്ന  പ്രഫഷണലിസം  ആണ്  സാംസ്കാരിക സംരംഭകത്വം. അതുകൊണ്ടു നയവും   നയവൈകല്യവും  അടവും  തന്ത്രവും ഒക്കെ  ഇവിടെയും  കാണാം. രാഷ്ട്രീയത്തിലെ  സംരഭകത്വം  തെരെഞ്ഞെടുപ്പുകാലത്തു  നിറഞ്ഞാടുന്നത്  നമ്മൾ  കാണുന്നുണ്ട്. വിരുന്നൊരുക്കൽ   വീതം  വെപ്പിന്  മു ന്നേയുള്ള  നയതന്ത്ര പരിപാടിമാതമാണ്.  സാംസ്കാരിക  സംരംഭകത്വം  ഗുപ്താവസ്ഥയിൽ ആണ്   എന്ന്  പലരും ആശ്വസിക്കുന്നുണ്ടെങ്കിലും  മറിച്ചാണ്  സത്യം.  അ ത് പ്രകടമായ  വിശേഷമായി  അനുഭവിക്കാൻ  കഴിയുന്നത് കൊണ്ടാണ്  എനിക്ക്  ഈ കുറിപ്പ് എഴുതാൻ  കഴിയുന്നത്. "സാംസ്കാരികം " എന്ന്  പറയുന്നതുകൊണ്ട്  അതി മൂല്യവത്തായ  എന്തോ   ഒന്ന്  അവിടെയുണ്ട്  എന്ന്   കരുതുന്നവർ ഉണ്ട് . നിശബ്ദമായി  സഹിക്കുന്നതല്ല  സംസ്കാരം . നിലപാടില്ലാത്ത നിസ്സംഗതയുമല്ല. അഭിപ്രയം  പറയാത്ത സ്വാർത്ഥതയുമല്ല .സാമൂഹ്യജീവിയുടെ  സ്വാഭാവിക വ്യവഹാരമാണത് . കഥാകാരനും  കലാകാരനും  കഞ്ഞികുടിച്ചു  മൂല  ക്കിരിക്കുന്നില്ല .അധികാരം  രാഷ്ട്രീയത്തിന്റെ  മാത്രം  വിശേഷമല്ല . സാമൂഹ്യ   ജീവിതത്തിന്റെ   സാമാന്യ സ്വഭാവമാണ് .   ഭരണകൂടം  കൊഴിഞ്ഞു  വീഴുന്നത് വരെയെങ്കിലും ഇങ്ങെനയൊക്കെ  ആയിരിക്കും.  മൂല്യബോധത്തെ ആപേക്ഷികമായി  വേർതിരിക്കുമ്പോഴാണ്  നമ്മൾ  പുരോഗമനം കാണുന്നത്.   വലതുപക്ഷവും  ഇടതുപക്ഷവും  തമ്മിലുള്ള അന്തരം ആപേക്ഷികമാണ്.  കേവലമല്ല. അതായത്  വലതുപക്ഷത്തിൽ ഇടതുപക്ഷവും  ഇടതുപക്ഷത്തിൽ  വലതുപക്ഷവും ഉണ്ട്.  അതുകൊണ്ടാണ്   അവർ പരസ്പരം സന്ധിചെയ്യുന്നതു.     വലുതിൻറെ   ആധിപത്യം കൊണ്ട് പക്ഷം  അറിയപ്പെടുന്നു എന്ന് മാത്രം.       അ തുകൊണ്ടു  കുറച്ചു  കളവ്  പറയുന്നവനും  ചെറിയ സ്വാർത്ഥനും എന്ന  ഒത്തു  തീർപ്പ്  ഉണ്ടാവുന്നു. Next best alternative . കണ്ണീരു വറ്റിയ  കവിതയാണ്  വിപ്ലവം എന്നത്  ആഗോളവൽക്കരണ കാലത്തെ  തൊഴിലാളി വർഗ്ഗ നിരാശയാണ്. ഇങ്ങനെയുള്ള നിരാശയുടെ നിര്ദ്ധാരണ  വഴിയാണ്  രാഷ്ട്രീയ സംരഭകത്വം  ആയി  പാർട്ടി  നടപ്പാക്കുന്നത് .

അറിവ്  അധികാരമാവുന്ന  അവസ്ഥയിൽ  ആണ്  നമുക്ക്  തിരിച്ചറിവ് ഉണ്ടാവുന്നത്. അന്യവൽക്കരിക്കപ്പെട്ട അറിവിനാലാണ്  സമൂഹം  പിന്നോട്ട്  നടക്കുന്നത് . ഈ പിൻ  നടത്തത്തെയാണ്  സാധാരണയായി പ്രതിലോമം എന്ന് പറയുന്നത് .  നമ്മുടെ  അവകാശബോധത്തിനു  ഭരണ ഘടനയോളം  മാത്രമേ ദൈർഘ്യ മുള്ളൂ.. നിയന്ത്രിതമായ അവകാശബോധം  സാമൂഹ്യ  സം രഭകത്വത്തിലെ  സവിശേഷതയാണ് ..സാമൂഹ്യ  ജീവിതത്തിലെ  മത്സരവും വിലപേശലും  തർക്കുവമെല്ലാം ഇങ്ങനെയുള്ള സംരഭകത്വത്തിലെ  നയപരിപാടിയാണ്. കൂട്ടത്തിൽ  നായകൻ  ആവുക എന്നത്  അധികാരത്തിന്റെ വഴിയാണ്. അധികാരം  അഹന്തയാണ്. ചിലർക്കൊക്കെ അത് അഹന്തക്കുള്ള   ഇരിപ്പിടമാണ്. ഇരിപ്പിടം  ആശ്വാസ മാണ് . അതുകൊണ്ടു  ഒരു  കലാകാരന് ഒരു  എം.പി. ആകാൻ ആഗ്രഹിക്കാം. അധികാരം കൈവിട്ട്  പെൻഷൻ   പറ്റി ജീവിക്കുന്ന ജഡ്‌ജിക്ക്  ഗവർണ്ണർ ആവാൻ  ആഗ്രഹിക്കാം. ലിക്വിഡേഷനിലേക്കു  പോവുന്ന   സംഘടനയിൽ നിന്നും  അധികാരമുള്ള  സംഘടനയിലേക്ക്   കാല്   മാറാം .  ചെറിയ  പൊളിറ്റിക്കൽ ബ്ലോക്ക്  വിട്ടു   വമ്പൻ പൊളിറ്റിക്കൽ ബ്ലോക്കിനോട് ചേർന്ന് നിൽക്കാം . സി.പി.ഐ  ൽ  നിന്നും  സിപി.എം ലേക്ക് എന്നപോലെ.       സാമൂഹ്യ       ജീവിതത്തിലെ സംരംഭകത്വ സ്വഭാവം  ഇങ്ങനെയാണ്  പ്രവർത്തിക്കുക . ശരിയയായാലും  തെറ്റായാലും ഇതൊരു  സംസ്കാരമാണ്. എഴുത്തു  നിർത്തുമ്പോഴായാണ് പലപ്പോഴും  അക്കാഡമിയുടെ പ്രസിഡന്റ് ആവാൻ   അവസരം ലഭിക്കുക.. വെറുതെ  ആവുന്നതല്ല. ഇതൊരു  സംരഭകത്വ  സമീപനം ആണ്.  

പദവികൊണ്ട്  വിപണിയിലെ  വിനിമയ മൂല്യം കൂട്ടാം. പല  ബിസിനെസ്സ്കാരും രാഷ്ട്രീയത്തിൽ ഇടം തേടുന്നത്   സാമൂഹ്യാധികാരത്തിൻ്റെ  പദവി  തേടിക്കൊണ്ടാണ്.   എഴുത്തിന്റെ  അധികാരമാണ്  പുസ്തകം അടയാളപ്പെടുത്തുന്നത് . അതുകൊണ്ടു  പുസ്തക പ്രകാശനം   ലക്ഷണമൊത്ത  സംരഭകത്വമാണ്.  ഒരു  വാക്കും  എന്റെ സ്വന്തമല്ല  എന്ന കാര്യം എഴുത്തുകാരൻ മറക്കുന്നത്  നമ്മൾ കാണുന്നു. ഇത്  സാംസ്കാരിക  സംരഭകത്വത്തിലെ  അധികാര വാഞ്ചയാണ്. അധികാരത്തിൻ്റെ  അഭിനിവേശത്തിൽ  സംസ്കാരം തളർവാതത്തിൽ  വീഴും    എന്ന് പല നായകരും   ഓർക്കാതെ പോവുന്നുണ്ട്. സാംസ്കാരിക  സംരഭകത്വത്തിൽ  തൊഴിലാളി-മുതലാളി ബന്ധമുണ്ട് .ഇവിടെ മുതലാളിമാരെ സാംസ്കാരിക നായകർ എന്നൊക്കെ  പറയും. പ്രഭാഷണ വേദികൾക്കുവേണ്ടി   പരക്കം  പായുന്ന സാംസ്കാരിക തൊഴിലാളികളെ   കാണാം. ബർണാഡ്ഷാ യുടെ കാലത്തു  വേദിക്കനുസരിച്ചു  പ്രസംഗിക്കാൻ പരിശീലിച്ച  പ്രഭാഷണ  തൊ    ഴിളികൾ ഉണ്ടായിരുന്നതായി  ഷാ പറയുന്നുണ്ട്.  അത്  എന്നും എവിടെയും ഉണ്ട്  .  സംരഭകത്വം   സാമൂഹ്യ    ജീവിതത്തിലെ അസ്തിത്വവാദമായാണ്  പലരും സ്വീകരിക്കുന്നത്. കലയുടെ  കുലപതിയായാലും  കഥയുടെ കുലപതിയായാലും  കാര്യം ഇങ്ങനെ തന്നെ.


സഹതാപം തേടുന്ന  വേഷം കെട്ടാണ്  ചിലർക്ക്  സാംസ്കാരിക പ്രവർത്തനം . സാംസ്കാരിക അധികാരിയാവാനുള്ള (authority ) പദവിയാണ്  മറ്റു ചിലരുടെ ലക്‌ഷ്യം. രണ്ടും സാംസ്കാരിക  സംരഭകത്വത്തിൻ്റെ   രുചിഭേദം തന്നെ. സംരഭകത്വത്തിൽ  എന്നും മത്സരമുണ്ട്. മത്സരത്തോടു  ചേർന്ന് നിൽക്കുന്ന മൂല്യങ്ങൾ ഉണ്ട്. സാംസ്കാരിക  സംരഭകത്വത്തിൽ  സെൽഫിക്ക്  അഥവാ സ്വയം  പരസ്യത്തിന്  വലിയ പ്രാധന്യവുമുണ്ട് . ലക്ഷണമൊത്ത സെൽഫിയാണ് ആത്മകഥകൾ  പലതും എന്ന് കാണാൻ കഴിയും. വേഷ  പ്രച്ഛന്നമായ  സെൽഫിയാണ് കഥകൾ മിക്കതും എന്നത്  കൊണ്ട്  തന്നെ  അതിൻ്റെ  സാമൂഹ്യമായ പ്രകാശനത്തിൽ  ഒരു സംരഭകത്വം ഉണ്ട്. അതുകൊണ്ടു  പ്രകാശനം ചെയ്ത പുസ്തകത്തിന്റെ കൃത്യമായ കണക്കു ബാലൻസ് ഷീറ്റിന്റെ  ആസ്തി പട്ടികയിൽ  ഹൈലൈറ്റു  ചെയ്തു തന്നെ  കാണിക്കാൻ നമുക്ക്  ഉത്സാഹവും ഉണ്ട്. ഇത് എഴുത്തിന്റെ   മാത്രം  വിശേഷം അല്ല . പറയുന്ന വാക്കിലും നമ്മൾ   ഇങ്ങനെ യൊക്കെ  തന്നെയാണ് . വേദിക്കാവശ്യമുള്ള വാക്കുകൾ സ്വീകരിക്കാൻ നമ്മളിലെ  സംഭരഭകൻ  എന്നും  ഉത്സാഹം കാണിക്കാറുണ്ട്.. " മഹാന്മാരായ " സാംസ്കാരിക  നായകരിൽ പോലും നമുക്ക്   ഇത് കാണാൻ കഴിഞ്ഞിട്ടുണ്ട്.. മഹത്വം  പലപ്പോഴും  സംരംഭകത്വ വിജയത്തിന്റെ നെറ്റിപ്പട്ടമാണ് എന്ന് കാണാതെ പോവരുത്.

ജനാധിപത്യത്തിന്റെ  ആദ്യ  അടയാളമാണ്  കൂട്ടായ്മ. അവിടെ നിർവ്വഹണ     നിയമങ്ങൾ (managing rules) അനിവാര്യമാണ്. അധികാരവും  അധികാര ശ്രേണിയും  സ്വാഭാവികം  തന്നെ. അധികാരത്തെ   മാറ്റി നിർത്തി ഒരു സംഘടനക്ക് പ്രവർത്തിക്കാൻ ആവില്ല. വിനയത്തിൻ്റെ  മഹാ അടിമത്വം ആസ്വദിക്കാൻ  കഴിയും  എന്നത് സാംസ്കാരിക സംരഭകത്വത്തിൻ്റെ  സവിഷേതയാണ്. കാരണം  അത്  impression  management - അഥവാ  പ്രീതി നിർമ്മിതിയുടെ   വഴിയാണ്. അപ്രീതിക്ക്   ആരും ആഗ്രഹഹിക്കുന്നില്ല. അപ്രീതിക്ക്  പാത്രമായാൽ പ്രകടമായോ ഗുപ്‍തമായോ  ആയ വഴികളിലൂടെ  നിങ്ങൾ  പുറംതള്ളപ്പെടാം .പരസ്പരം സുഖിപ്പിക്കുക എന്നത്  സാംസ്കാരിക സാരംഭകത്വത്തിലെ  സവിശേഷമായ  നയമാണ്.ഇക്കാര്യത്തിലുള്ള  നയ വൈകല്യം  നിങ്ങളെ അന്യൻ ആക്കിയേക്കാം.

സംഘടനയിൽ  അനൗപചാരിക ഗ്രൂപ്പുകൾ രൂപപ്പെടും എന്നുള്ളത് ഒരു സംഘടനാ  തത്വമാണ്.  അതുകൊണ്ടാണ്  കോൺഗ്രസിൽ  നമുക്ക് ഗ്രൂപ്പ് കാണാൻ  കഴിയുന്നത്. കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ സെക്റട്ടറിയ നിസം  എന്ന  പ്രതിഭാസവും ഇത്  തന്നെ . സമാന താത്പര്യക്കാരുടെ  അനൗപചാരികമായ  ഐക്യപ്പെടൽ  ആണ്  ഇത്തരം ഗ്രൂപ്പുകൾ. "താത്പര്യം"  എന്താന്ന് എന്നുള്ളത് നമുക്ക്   കണ്ട്      ബോ ധ്യപ്പെടാവുന്നതേയുള്ളൂ. ഇത്തരം  താത്പര്യങ്ങളിൽ  കക്ഷി ചേരാതെ  നിശബ്ദദ പാലിക്കുക എന്നതും  ഒരു സംരഭകത്വ  ശീലമാണ്. അധോമുഖന്മാർക്കു  ഉൾവലിഞ്ഞ  ദുഃശീലങ്ങൾ  ആയിരിക്കും .  എഴുത്തിലും വാക്കിലുമുള്ള   ശ്വാശ്വതമായ സൗമ്യത  ക്ലിഷേ  അല്ലാതെ വേറൊന്നും അല്ല. ഇങ്ങനെയുള്ള  ക്ലിഷേ  സാംസ്കാരിക സംരഭകത്വത്തെ  സജീവമായി നിലനിർത്തുന്നുമുണ്ട്..  എപ്പോഴെങ്കിലും ഒരു  'പരനാറി " പ്രയോഗം  നടത്തുന്നില്ലേൽ   നിങ്ങൾക്ക്   എന്തോ കുഴപ്പമുണ്ട്. നിങ്ങൾ അഡ്ജസ്റ്റ്  ചെയ്തു തുടങ്ങി  എന്നതിന് അർത്ഥം  നിങ്ങൾ ആസ്വദിച്ചു തുടങ്ങി എന്ന് തന്നെയാണ്.


കലാ സാംസ്കാരിക  പ്രവർത്തനത്തിന്  ആത്മനിഷ്ഠതയുടെ  അതിഭാവുകത്വമുണ്ട്. അതുകൊണ്ടു തന്നെ സ്വകാര്യതയുടെ  അവകാശവാദവുമുണ്ട്.   അങ്ങിനെയാണ്   അവാർഡുകൾ തർക്ക   വിഷയമാവുന്നത് .     വിവസ്ത്രമായ കാപട്യത്തിന്റെ  നാടകപ്പുരയായി സാംസ്കാരിക  മേഖലയെ  ചിലപ്പോഴെങ്കിലും  കണ്ടിട്ടുണ്ട്. ഒന്നാം നിര സാംസ്കാരിക നായകരുടെ പരസ്യമായ ഏറ്റുമുട്ടലിനു  നമ്മൾ പലകുറി  സാക്ഷ്യം വഹിച്ചു. ജനങ്ങൾ ചേരി തിരിഞ്ഞു  ചീത്ത വിളിച്ചു. കാലം  കടന്നു പോയി . ഇങ്ങനെയുള്ള പഴയ നായകർക്കു  നമ്മൾ സ്മാരകം പണിതു.   ഓർമ്മക്കായി അവാർഡുകൾ  പ്രഖ്യാപിച്ചു . കർത്താവല്ല  കൃതിയാണ് കാര്യം എന്നത്  ഒരു തരം   സൗകര്യവാദമാണ്. സംരംഭകത്വ സമീപനം ആണ്.  കല സൗന്ദര്യ നിർമ്മിതിയാണ് എന്ന് അറിയുമ്പോഴാണ്  നമ്മൾക്ക്    ഇതിന്റെ  പൊരുൾ  അറിയാൻ കഴിയുക.  വായിച്ച  അറിവുകൾ  ഏച്ചുകൂട്ടുന്നതല്ല കല. അത്  തിരിച്ചറിവിന്റെ   ജീവിതമാണ്.  ജീവിത വ്യഖ്യാനമാണ് . സംസ്കാരത്തിന് .  വലതുപക്ഷവും  ഇടതുപക്ഷവും  ഒക്കെ ഉണ്ടെങ്കിലും  അധികാരത്തിനു  അങ്ങിനെയൊരു വേർതിരിവ്  ഉണ്ടാവുക  ദുഷ്കരമാണ്..


അഴിമതിയും  സ്വജനപക്ഷപാതവും   നിറഞ്ഞാടുന്ന   സംഘടനയുടെ  അധ്യക്ഷൻ  അല്ലെങ്കിൽ നേതാവ് ആദർശവനാണെന്നു  പറയുന്നത് കാപട്യമാണ്. കാരണം നിലപാടാണ്  നിങ്ങളുടെ ആദർശത്തിന്റെ  മാനദണ്ഡം. മൗനിയായതുകൊണ്ടു  വിദ്വാൻ ആണ് എന്ന് കരുതരുത്.  മൗനം  സ്വാർത്ഥതയുടെ നിശബ്ദ ഭാവം കൂടിയാണ് എന്ന് അറിയണം.

ആത്മീയതയിലും  സന്യാസത്തിലും ഒക്കെ വല തുപക്ഷ ഇടതുപക്ഷ   ചേരിതിരിവുകൾ ഉണ്ട് . മൂലധനചിലവ്  നന്നേ കുറഞ്ഞ പ്രതിസന്ധി  ഇല്ലാത്ത (risk  free ) സംരഭകത്വ സമീപനം  ആണ്  ആത്മീയ സംരംഭകത്വം. അമ്മയായാലും അച്ഛനായാലും  ആനന്ദനായാലും  വിൽക്കുന്നത്  ആത്മനിഷ്ഠമായ വികാരങ്ങൾ ആണ്. ഈ ആത്മനിഷ്ഠമായ വികാരങ്ങളെ നമ്മൾ വിശ്വാസം  എന്ന് വിളിക്കും.  അതുകൊണ്ടു മനുഷ്യനെ  ദൈവവമായി നമിക്കുന്നതു  വൈകാരീകമായ അടിമത്വമാണ്.

ശുദ്ധ  പരിസ്ഥതി വാദം പോലെ  അസംബദ്ധമാണ്  ശുദ്ധ ആദർശവാദം  എന്ന് സംരംഭക ബോധത്തിൽ നിന്നും നമുക്ക് വാദിക്കാൻ കഴിയും. കാരണം ഒത്തു തീർപ്പിന്റെ നയതന്ത്ര ശീലമില്ലാതെ   പ്രായോഗീക ജീവിതം വിജയമാകില്ല എന്നത്  ഒരു അപ്രിയ  സത്യമാണ്. വിജയിച്ചേ  പറ്റൂ എന്നത്   നമ്മുടെ ശാഠ്യവുമാണ് .പണ്ഡിത മൂർത്തികൾ  തമ്മിൽ ഇപ്പോൾ വലിയ തർക്കമൊന്നും ഇല്ല. അതുകൊണ്ടു പ്രത്യയ ശാസ്ത്രം  പായ വിരിച്ചു ഉറക്കത്തിൽ ആണ്. സംസ്കാരം ഒത്തു തീർപ്പാണ്. "പൊരുത്തപ്പെടലാണ് ബുദ്ധി" എന്നത്  പൊതു സ്വീകാര്യമായ നിർവചനം ആവുന്നതും അതുകൊണ്ടാണ്. കുട്ടികളെ പൊരുത്തപ്പെടാൻ(adaptability ) പഠിപ്പിക്കുന്ന തിരക്കിൽ ആണ് വിദ്യാഭ്യാസ വിദഗ്ദർ. പൊരുത്തപ്പെടലിൽ അധികാരത്തിന്റെ തിരിച്ചറിവ് ഉണ്ട്  എന്നതാണ്  ഇതിലെ കാര്യം.





Previous
Next Post »