കുടിയൊഴിക്കൽ
*******************
വാർധ്യക്യത്തിന്റെ
താഴ്വാരത്തിൽ
വരണ്ട യോനിപോലെ
പ്രണയം
അനാഥമാവുമ്പോൾ
കരളൊഴിഞ്ഞ
മാറിടം
കരിഞ്ഞ ഗന്ധം
പടർത്തുന്നു.
പ്രണയം
അത്
ജന്മിയിൽ നിന്നും
കുടിയാനിലേക്കുള്ള
മടക്കയാത്ര യാവുന്നു..
അധികാരത്തിൽ നിന്നും
അനാഥത്വത്തിലേക്ക് .
അനശ്വരമായ
വരൾച്ചയിലേക്കു .