boorshwa projects- politics

 

ബൂർഷ്വാ പദ്ധതി . നിലയും നിലപാടും.

സാമൂഹ്യ വ്യാകരണം കാണാതെ  ഒരു രഷ്ട്രീയവും നിലനിൽക്കില്ല . വ്യവസ്ഥിതി ഉയർത്തുന്ന വെല്ലുവിളികൾ  രാഷ്ട്രീയത്തിലെ അജണ്ട ആവുക തന്നെ ചെയ്യും. അതുകൊണ്ട് സാമ്രാജ്യത്വവുമായി സന്ധിക്ക് പോവുന്ന ചീനയെ  നമ്മൾ കാണുന്നുണ്ട്.  ലോകത്തെ നമ്മൾ കാണുന്നുണ്ട്. കേരളം ഒറ്റപ്പെട്ട തുരുത്തല്ല  . അത് ഇന്ത്യയിൽ ആയാലും ലോകത്ത് ആയാലും. അങ്ങിനെ ആവാനും പറ്റില്ല.  കൊടുക്കൽ വാങ്ങൽ  വ്യവഹാരങ്ങളിലെ കക്ഷിയാണ്.   ഇന്ത്യയിലെ കോർപ്പറേറ്റ് രാഷ്ട്രീയത്തിനകത്തെ  വെറും ഒരു മരുപ്പച്ചയാണ്  കേരളം.  ജീവിതമല്ലാത്തതൊന്നും രാഷ്ട്രീയമല്ല.  ജീവിതത്തെ മാറ്റിവെക്കുന്നതും രാഷ്ട്രീയമാവില്ല .  ഒരു മാസത്തെ പെൻഷൻ മുടങ്ങുമ്പോൾ നമ്മൾക്കു  ഇത് മനസ്സിലാവും. അഭിപ്രായത്തിനും ആവേശത്തിനും  ചെലവൊന്നും ഇല്ല. പക്ഷേ രാഷ്ട്രീയ നിർവഹണം , അത് ഇച്ചിരി ജാഗ്രത ആവശ്യമുള്ള  വിഷയമാണ്. രാഷ്ട്രീയം  ജീവിതമാണ്. ജീവിതം മുഖ്യമായും ഭൌ തീക വെല്ലുവിളിയാണ്. അമിതാ ധികാരത്തിന്റെ  അഹന്ത ഒരു ഇന്ത്യൻ യാഥാർഥ്യമാണ് . സ്വന്തം ജീവിതത്തെ പ്രയോഗീകമായി സമീപിക്കുന്നവർ   പർടി യെ പ്രയോഗീകമായി  കാണാൻ കൂട്ടാ ക്കത്ത്  സാമൂഹ്യ മനസ്സിൽ നിന്നും അന്യം  നിന്നു പോയത് കൊണ്ടാണ്.  ഗുപ്തമായ ബൂർഷ്വാ ചെറ്റത്തരത്തെ  ആണ് ഇത് സൂചിപ്പിക്കുന്നത്. 

സാമൂഹ്യ ജീവിതത്തിൽ  സജീവമായി ഇടപെടാതെ  രാഷ്ട്രീയം ചലനാത്മകമാവില്ല . ജനകീയ പ്രശ്നങ്ങളിൽ  ഇടപെട്ടു ദുരിതങ്ങളിൽ നിന്നും ആശ്വാസത്തിലേക്കു  നയിക്കുക , ആശ്വാസത്തിൽ നിന്നും സാമൂഹ്യ ക്ഷേമത്തിലേക്ക്  വളർത്തുക  എന്ന നിലപാടിന് മാത്രമേ  സമകാലീന മായി സാംഗത്യമുള്ളൂ. മൂർത്തമായ സാഹചര്യത്തെ മാറ്റി നിർത്തിയുള്ള വിധിയെഴുത്തും   വിശകലനവും  ഉട്ടോപ്യൻ നിലയെ ആണ് അടയാളപ്പെടുത്തുന്നത് . സാമ്രാജ്യത്വ ദാസ്യം ഒരു സത്യമാണ്  എന്ന് കണ്ടു ബോധ്യപ്പെടാവുന്നതേ ഉള്ളൂ.  നിലപാടുകൾ സ്വന്തം ബോധ്യത്തോട്‌ നീതി പുലർത്തേണ്ടതുണ്ട് . സാമൂഹ്യ യാഥാർഥ്യം അറിയാതെ  അധികാരത്തിന്റെ ആനുകൂല്യം  മാത്രം പറ്റി  ജീവിക്കുന്ന രാഷ്ട്രീയ  സൈദ്ധാന്തീക  വാദം കാപട്യമാണ്. സി.പി. ഐ യുടെ   ഈ മനോഭാവം  പുതിയതല്ല.  ബൂർഷ്വാ  ഭരണ ഘടന അംഗീകരിക്കുന്നത്  ഏത്  സിദ്ധാന്തത്തിന്റെ  ബലത്തിലാണ്. കോർപ്പറേറ്റ്  രാഷ്ട്രീയത്തിലെ രാഷ്ട്രീയ സംരഭകത്വം  നടപ്പിലാക്കുന്ന  വഴി  ഒളിപ്പിച്ചു വെക്കാൻ  സി.പിഐ  ക്കു ആവില്ല  തന്നെ . മറ്റു പാർട്ടികളിൽ നിന്നും സാമ്പത്തീക  വെട്ടിപ്പിനു പുറത്താക്കിയ വരെ  സ്വീകരിച്ചു ആനയിക്കുന്ന സി.പി.ഐ ക്കു  എന്ത്  ആദർശമാണ് ഉള്ളത്. 


തിരിച്ചറിവില്ലാത്ത രാഷ്ട്രീയ ബോധ്യം  എന്തായാലും  മാർക്സിസ്റ്റ് ലെനിനിസ്റ്റ്  രീതിയല്ല. മുന്നണിയിലെ വിഭാഗീയത  വിലപേശാനുള്ള  രാഷ്ട്രീയ  നിലപാടായി സി.പി.ഐ എന്നും  സ്വീകരിച്ചിട്ടുണ്ട്. ഇനിയും അവർ അത് തുടരുകയും ചെയ്യും. കാരണം സി.പി.ഐ  എന്നും ഒരു രാഷ്ട്രീയ  സംരംഭകത്വ  കൂട്ടായ്മയാണ് . കച്ചവടത്തിലെ കാതൽ.

Previous
Next Post »