sidhantham prayogam



                      സിദ്ധാന്തവും പ്രയോഗവും - രാഷ്ട്രീയ മനഃശാസ്ത്രം 

 

സിദ്ധാന്തവും  പ്രയോഗവും തമ്മിലുള്ള തർക്കം സിദ്ധാന്തം ഉണ്ടായ കാലം തൊട്ടേ ഉണ്ടായതാണ്.. ഇങ്ങനെയുള്ള തർക്കം മതത്തിലും  മതേതരത്വത്തിലും  രാഷ്ട്രീയത്തിലും  അരാഷ്ട്രീയത്തിലും   വിശ്വാസത്തിലും  അവിശ്വാസത്തിലും ഒക്കെ ഉണ്ട്.  ബോൾഷെവിക്കുകളും മെൻഷെവിക്കുകളും ഉണ്ടായത്  അങ്ങിനെയാണ്. സോഷ്യൽ ഡെമോക്രറ്റുകൾ ഉണ്ടായത്  അങ്ങിനെയാണ്.  കാതോലിക്കുകളും  പ്രൊട്ടസ്റ്റന്റും ഉണ്ടായതു അങ്ങിനെയാണ്. സുന്നിയും മുജാഹിദും  ഉണ്ടായത്   അങ്ങിനെയാണ്.  പെറ്റി . ബൂർഷ്വാ വിപ്ലവകാരിത്വം ഉണ്ടായതു അങ്ങിനെയാണ്. റിവിഷനലിസ്റ്റുകൾ ഇങ്ങനെ ഒരു തർക്കത്തിലാണ്  ഉണ്ടായത് . സിദ്ധാന്തത്തിന്റെ മേൽക്കുപ്പായമിട്ട അധികാരമോഹത്തെ നമ്മൾ ആദർശം എന്ന് പേരിട്ടു ലാളിച്ചു. ജീവിത സമീപനത്തെ കാഴ്ചപ്പാടുകൊണ്ട് വ്യാഖ്യാനിക്കുമ്പോഴാണ്  ദർശനം ഉണ്ടാവുന്നത്.   ജനജീവിതത്തിനായി നിങ്ങൾ മുന്നോട്ടു വെക്കുന്ന പ്രവർത്തന പദ്ധതിയാണ് (പ്രൊജക്റ്റ് ) നിങ്ങളുടെ രാഷ്ട്രീയ ശുദ്ധി അടയാളപ്പെടുത്തുന്നതുന്നത് . സാംഗത്യമില്ലാത്ത വാചക കസർത്തു  കാപട്യമാണ്. രാഷ്ട്രീയ വിപണിയിലെ ഇക്കിളി വാദങ്ങളാണ്  അഥവാ പരസ്യ മാർഗ്ഗങ്ങളാണ്.  ബൂർഷ്വാ ഗന്ധമുള്ള രാഷ്ട്രീയപ്പാർട്ടിയാണ്  സി.പി.ഐ.  അധികാരത്തിനു ആർത്തിപിടിച്ച ഒരു രാഷ്ട്രീയ സംവിധാനം.  ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടി പിളരുന്നത്  തന്നെ  ബൂർഷ്വാ വിധേയത്വത്തെ  ചൊല്ലിയുള്ള തർക്കത്തിലാണ്. ദേശീയ ബൂർഷ്വാസിയുടെ സഖ്യ കക്ഷിയായി  ഏറെനാൾ  അധികാരം ആഘോഷിച്ചു  നടന്ന ഒരു കമ്മ്യൂണിസ്റ്റ്  ലേബൽ പാർട്ടിയാണ് സി.പി.ഐ. കമ്മ്യൂണിസ്റ്റ്   ലേബൽ ഒട്ടിച്ച രാഷ്ട്രീയ വലതു പക്ഷം.  അമിതാധികാരത്തിനു കാവൽ നിന്ന പാർട്ടിയാണത് . .  അടിയന്തിരാവസ്ഥക്കു ചൂട്ടു പിടിച്ച പാർട്ടിയാണ്. അധികാരത്തിനു എന്നും വിലപേശിയ പാർട്ടി  . കേന്ദ്ര ഭരണത്തിൽ അധികാരം പങ്കിട്ട പാർട്ടി. ബൂർഷ്വാ സിയുടെ സ്പോൺസർ ഷിപ്പിൽ  നിലനിൽക്കുന്ന പാർട്ടിയാണ് അത്. അതുകൊണ്ടാണ് അവർ കൊണ്ടുവരുന്ന  വിമത വാദങ്ങൾ ബൂർഷ്വാ മാധ്യങ്ങൾ ഏറ്റെടുത്തു കൊട്ടിഘോഷിക്കുന്നതും  അവർ അതിൽ ആനന്ദ നൃത്തമാടുന്നതും.  സി.പി.ഐ ഇപ്പോൾ കൊണ്ടുവന്ന അജണ്ട നടപ്പാക്കാനും  പ്രചാരണം നൽകാനും  അതിൽ വിജയിച്ചപ്പോൾ  അവരെ അനുമോദിക്കാനും മുന്നിൽ ഉള്ളത്  ബൂർഷ്വാ ബ്ലോക്ക് ആണ്. ബൂർഷ്വാ ബ്ലോക്ക് മീഡിയാസ്‌   ആണ്.  ബൂർഷ്വാസിയുടെ സ്പോൺസർ ഷിപ്പിൽ  നിലനിൽക്കുന്ന ഒരു സ്യുഡോ കമ്മ്യൂണിസ്റ്റ് ആൾക്കൂട്ടം  മാത്രമാണ്  സി .പി.ഐ. എന്നുള്ളത് സൈദ്ധാന്തീക മായി  കണ്ടു ബോധ്യപ്പെടാവുന്ന ഒരു വസ്തുതയാണ്.  ആൾ ബലമില്ലാതെ ആൾ ആവുന്ന പാർട്ടിയാണ്. രാഷ്ട്രീയ അല്പത്തരത്തിന്റെ അഹങ്കരമാണ്  അവരുടെ  ആസ്തി ബലം  . അതുകൊണ്ടാണ്    മന്ത്രി ശിവൻ കുട്ടിയുടെ കോലം കത്തിച്ചതും  മുണ്ടിനുള്ളിൽ   RSS   ന്റെ കാക്കി ട്രൗസർ  ആണെന്ന് മുദ്രവാക്യം വിളിച്ചതും.   കൂടെ നിന്ന് പാര  പണിയുന്ന  കുറുമുന്നണി  സിദ്ധാന്തക്കാരാണ്. അവർ .  യുഡിഎഫ് ലേക്ക് കാലും നീട്ടി നിൽക്കുന്ന പാർട്ടി. റവന്യു ഡിപ്പാർട്മെന്റും  അതിനെ  ഭരിക്കുന്ന  സംഘടനയെയും  ഒന്ന് കണ്ടാൽ മതി. ആദർശ ശുദ്ധിയുടെ നിലയും  നിലവാരവും  ബോധ്യപ്പെടും.  RSS  ന്  എതിരെ പോരാടി  എത്ര രക്ത സാക്ഷികൾ ആണ് സി.പി.ഐ ക്കു ഉണ്ടയത് ? 100   അല്ല  200   അല്ല പൂജ്യം. ആർ എസ്  എസ് കാരിൽ  നിന്നും ഏറ്റവും കൂടുതൽ ആക്രമണം നേരിട്ടത്  സി.പി.ഐക്കാരോ  ബിനോയ് വിശ്വമോ  ജി.ആർ അനിലോ  പിണറായിയോ സി.പി.എം കാരോ . രാഷ്ട്രീയ സുഖവാസ സിദ്ധാന്തം മാത്രം കൈമുതലായി ഉള്ള  ഒരു ആൾകൂട്ടമാണ് സി.പി.ഐ. സാമൂഹ്യ പ്രതിബദ്ധതയുടെ  മാനങ്ങൾ അല്ല മറിച്ചു  രാഷ്ട്രീയ വിപണിയിലെ അടവ് നയങ്ങൾ  ആണ് അവർക്കു എന്നും പഥ്യമായിട്ടുള്ളത്.  രാഷ്ട്രീയ അച്ചടക്കമില്ലാതെ  ഒരു മാർക്സിസ്റ്റ് ലെനിനിസ്റ്റ്  എന്ന് അവകാശപ്പടുന്നത്  അവസരവാദ രാഷ്ട്രീയമാണ്.

ഇവിടെ ആർ എസ്  എസുമായി  ഏറ്റുമുട്ടി എത്ര സി.പി ഐ ക്കാർ  രക്തസാക്ഷികൾ  ആയിട്ടുണ്ട്. ഒന്ന് കണക്കു പറയാമോ. ആർ എസ.എസ. കാർ ഏതെങ്കിലും ഒരു സി.പി.ഐ നേതാവിനെ  രൂക്ഷമായി ഒന്ന് നോക്കിയിട്ടെങ്കിലും ഉണ്ടോ. ഇല്ല. വലതു പക്ഷം ആശ്ലേഷിക്കുന്നവരെ   ശുദ്ധ ഇടതു പക്ഷ  സൈദ്ധാന്തീകരാണെന്ന്    പറഞ്ഞു  പ്രത്യയശാസ്ത്രത്തെ പരിഹസിക്കരുത്.  വലതു  പക്ഷത്തു സി.പി ഐ ക്കു ശത്രൂക്കൾ ഇല്ല.  പ്രതി പക്ഷത്തിൻ്റെ  അജണ്ട നടപ്പാക്കുന്ന  സ്യുഡോ കമ്മ്യൂണിസ്റ്റുകൾ ആണ് സി.പി.ഐ.  വിഭാഗീയതയിലെ  വിലപേശൽ  തന്ത്രമാണ്  സി.പി.ഐ യുടെ രാഷ്ട്രീയം . വിലപേശലിന്റെ വിനിമയ മൂല്യം  മത്സരിച്ചു വാങ്ങിക്കാനുള്ള കച്ചവട ബുദ്ധി അവർക്കുണ്ട്. അവർക്കു  അറിയുന്നത് വിയർപ്പറിയാത്ത  വില്പനശാസ്ത്രമാണ്. ഇവിടെ ഉന്നയിച്ചതും വെറും രാഷ്ട്രീയ വിലപേശൽ മാത്രം . വർഗ്ഗ ശത്രുവിന്റെ ആക്രമണം നേരിടാത്ത ലോകത്തെ ആദ്യത്തെ   കമ്മ്യൂണിസ്റ്റ് പാർട്ടി . 


Previous
Next Post »