വിഭാഗീയതയുടെ മനഃശാസ്ത്ര മാനങ്ങൾ
>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>
വിമതന്മാർക്കു വാഴ്ത്തു പാട്ടുമായി മാതൃഭൂമിയും മാധ്യമവും തോളിൽ വെച്ച് സാഹിത്യ സംവാദം നടത്തുന്ന കുറച്ചു ആദർശ - ആവേശ ജീവികൾ ഇറങ്ങിയിട്ടുണ്ട് . വിഭാഗീയത ഒരു സമ്മർദ്ദ തന്ത്രമാണ്. അത് രാഷ്ട്രീയ സംഘത്തിലായാലും സാംസ്കാരിക സംഘത്തിലായാലും അങ്ങിനെ തന്നെ. ഒരിടത്തു രാഷ്രീയ സംരഭകത്വത്തെ അത് അടയാളപ്പെടുത്തുന്നു. മറ്റൊരിടത്തു സാംസ്കാരിക സംരഭകത്വത്തെയും. അതായത് സ്ഥാന മാനങ്ങൾക്കു വിലപേശാനുള്ള ഉപാധിയാണ് .വിഭാവഗീയതയും അതിൻ്റെ പേരിൽ ഉന്നയിക്കുന്ന വിമത വാദങ്ങളും. വിമതന്മാരെ ഒതുക്കുവാൻ വല്ല അക്കാദമി സ്ഥാനവും നൽകിയാൽ മതിയാവും. പോരാട്ടം എന്നതുപോലെ തന്നെ സന്ധിയും രാഷ്ട്രീയത്തിന്റെ വഴിയാണ് .
വിമത ശബ്ദം അല്ലെങ്കിൽ വിഭാഗീയത ഒരു ശ്രദ്ധ ക്ഷണിക്കൽ പ്രമേയം ആണ്. ഇങ്ങനെ ഒരു ശ്രദ്ധ ക്ഷണിക്കൽ പ്രമേയവുമായി ചിലർ വരുമ്പോൾ നമ്മൾ പാട്ട മുട്ടി സ്വീകരിക്കേണ്ടതില്ല. മോഹ ഭംഗം പലപ്പോഴും ആദർശത്തിന്റെ പരിവേഷമിട്ടാണ് നാട് ചുറ്റാറ് . ഒരു ശരാശരി ബുദ്ധിക്കപ്പുറം രാഷ്ട്രീയ ബോധമില്ലാത്ത സാംസ്കാരിക അവസ്ഥയാണ് ഇങ്ങനെ യുള്ള വിമത ശബ്ദങ്ങൾ..... അച്ചടക്ക മില്ലാത്ത ചിന്തയുടെ വ്യാകരണമില്ലാത്ത രഷ്ടീയ൦ പുരോഗമനമാവില്ല . പ്രായോഗീകവുമാവില്ല.....മറിച്ചു ആത്മ നിഷ്ഠ ആവേശത്തിന്റെ സ്വകാര്യ വ്യവഹാരമാണ്. ഇത്തരം സ്വകാര്യ വ്യാമോഹങ്ങളിൽ കക്ഷി ചേർന്ന് കത്തി തീരാനുള്ളതല്ല നമ്മുടെ സാമൂഹ്യ ബോധം.