skalanam - kavitha


സ്കലനം 

********

ചത്ത പ്രണയത്തിനു 

കാവലിരുന്നു 

കരയുമ്പോൾ 

കൊഴിഞ്ഞുവീണ 

മുദ്രാവാക്യം 

കൊടിചാടി  പിടയുന്നു.

ഉറങ്ങുന്ന ചിന്തകൾക്ക് 

ഗ്രാമറില്ലെന്നു  

പ്രത്യയശാസ്ത്രം 

വിധിയെഴുതുന്നു. 

സ്കലിച്ചു  തീരുന്ന 

ജീവിതത്തെ 

വിശ്വാസം  

വിലങ്ങു വെക്കുന്നു.. 

Previous
Next Post »