അതിരുകൾ
അകൽച്ചയാണീ
അതിരുകൾ
സ്വന്ത മെന്നറിഞ്ഞിട്ടും
ബന്ധനം ചെയ്യുന്ന
അകൽച്ചയാണീ
അതിരുകൾ .
ഇഷ്ടങ്ങൾ
ഇണചേർന്നിട്ടും
വിശ്വാസങ്ങൾ
അന്ധ വിശ്വാസങ്ങളായിട്ടും
മാറി നിന്നു
മയങ്ങുന്ന
അകൽച്ചയാണീ
അതിരുകൾ.
മാറി നിന്ന മാറിടം
മനസ്സിൽ പറഞ്ഞ
മന്ത്രങ്ങൾ
മാറോട് ചേർത്ത്
ഉറങ്ങുമ്പോൾ
നിതംബങ്ങൾ
നിഴലായ്
ചേർന്നുനിന്നപ്പോൾ
ആയിരം ആശകൾ
അന്യമായ്
നിന്നൊരു
അകൽച്ചയാണീ
അതിരുകൾ.
