PRATHIKAARAM - KAVITHA
പ്രതികാരം
ഡസ്റ്റിമന
പ്രണയത്തിൽ
പിടഞ്ഞു മരിച്ചപ്പോൾ
തിരിച്ചറിഞ്ഞു
അനാഥത്വ ത്തി ൻറെ
പ്രതികാരമാണ്
പ്രണയം.
അരക്ഷി തത്വ ത്തിൻറെ
അലർച്ചയാണ്
പ്രണയം.
മാറ്റി വെച്ച
ഇഷ്ടങ്ങളുടെ
ബാക്കി പത്രം
പ്രണയം
വേർ പിരിയലിൻറെ
ആത്മ വഞ്ചനയാണ്
പ്രണയം.
അകത്തു കേറ്റാതെ
പുറത്തു വെക്കുന്ന
പാദുക കൗതുകം
പ്രണയം.