VETTAKKAARAN -KAVITHA




വാമനജയന്തി 

വേട്ടക്കാരൻറെ
വിജയാഘോഷമായി
ഓണവുമെത്തി.

കത്തികൾ
രക്തം  കൊതിച്ചു
അറവുശാലകളിൽ
നൃത്തം വെച്ചു

പൂക്കളും പൂവിളികളും
മാളങ്ങളിൽ
പതിയിരുന്നു..

പൂമ്പാറ്റകൾ
തളർന്നുറങ്ങി.

കുമ്മിയടിക്കാർ
കാവിയണിഞ്ഞു.

ഓണത്തല്ലിനു
കൊടുവാൾ
കൊണ്ടുവന്നു.

അരിഞ്ഞെറിയാൻ
അലറുന്ന
ആരവമെത്തി.

വേട്ടക്കാരന്
വിരുന്നൊരുക്കി
ഇരകൾ
കുമ്പിട്ടിരുന്നു.

മാവേലി
പാതാളത്തിലൊളിച്ചു
പാപികളുടെ
സ്വർഗ്ഗരാജ്യവും   വന്നു.


                                                ഒ .വി.  ശ്രീനിവാസൻ.




Previous
Next Post »