സ്വർഗ്ഗത്തിൽ നിന്ന്.
മരണത്തിൻറെ
മഹാ ശയ്യയിൽ
മരുന്നുകൾ
മത്സരിച്ചു
തോറ്റപ്പോ ൾ
ഭക്തിയുടെ
കോവിലുകൾ
തുറന്നുകിട്ടി.
അന്ധ വിശ്വാസത്തിൻറെ
കാവൽക്കാരനായി
പൊരുതി നിൽക്കുമ്പോൾ
ചത്ത ചിന്തകൾ
വിശ്വാസമായി.
ചിറകുവെച്ച
സ്വപ്നങ്ങൾ കൊണ്ട്
കാതടച്ചു.
കതകടച്ചു സത്യങ്ങളെ
വെളിയിൽ നിർത്തി.
കണ്ണടച്ചു
കരളടച്ചു
അർത്ഥങ്ങളെല്ലാം
വലിച്ചെറിഞ്ഞു
ഉരിയാടാൻ
ഉയിരില്ലാതെ
ഒരു യാത്ര..
തിളച്ചുമറിയുന്ന
വെളിച്ചെണ്ണക്കു മുകളിൽ
മുടിയിഴ പാലത്തിലൂടെ
ഒരു യാത്ര.
സ്വർഗ്ഗത്തിലേക്കൊരു
യാത്ര.
ഒ .വി. ശ്രീനിവാസൻ.
