രതി.
ബാക്കിവെച്ച രതി
വ്യാമോഹങ്ങൾ തീർത്തപ്പോൾ
വാക്കുകൾ
തെരുവിലേക്കിറങ്ങിയോടി
സംസ്കരിക്കാത്ത
തെരുവ് നിയമങ്ങൾ
സാഹിത്യ മായി
നഗ്നമായ വാക്കുകളിൽ
നനഞ്ഞു കുളിച്ചു
രതി
നാണം മറന്നു.
നിതംബത്തിൽ
പൊതിഞ്ഞ
രഹസ്യങ്ങൾ
പിറുപിറുത്തു.
മാറിൽ മറച്ച
മാണിക്യങ്ങൾ
ഒളിഞ്ഞു നോക്കി
പാതിയുറങ്ങിയ
പാദസരങ്ങൾ
പകൽക്കിനാവ് കണ്ടു.
കസവു സാരി
കണ്ണ് പൊത്തി
ആവേശങ്ങൾ
ആഴത്തിലെത്തിയപ്പോൾ
ശയനം
വെറും നിലത്തായി.
O.V. SREENIVASAN
