SHROTHAAVU--KAVITHA.






ശ്രോതാവ് 
******************


ശ്വാശതമായ
വേർപാടിന്
ശബ്ദ  സൗന്ദര്യം  നൽകാൻ
ഗായകൻ നിനക്ക്
സുന്ദരമായ  ഈണമുണ്ട്.
****

കവി നിനക്ക്
അലങ്കാര വാക്കുകൾ ഉണ്ട്.
****.

സിദ്ധാന്തിക്കു
തത്വശാസ്ത്രമുണ്ട്.
*****

രാഷ്ട്രീയ ശരീരത്തിന്
രക്ത സാക്ഷിത്വമുണ്ട്.
****

ഇതൊന്നുമല്ലാത്ത
എനിക്ക്
കേട്ടുറങ്ങാൻ
അനാഥമായ
ചിന്തയുണ്ട്.

**********************

ഒ .വി. ശ്രീനിവാസൻ...






Previous
Next Post »