കാവൽ
*********
സ്വാർത്ഥതക്കു
പണയം വെച്ച
മഹാ പ്രണയത്തെ
പാതി വെന്ത മനസ്സ്
ഇരുട്ടി ലുറക്കി
വെളിച്ചമായ് വന്ന
സ്വപ്നത്തെ
വെളുത്ത പ്രഭാതം
ഞെരിച്ചു കൊന്നു.
അലഞ്ഞു തിരിഞ്ഞ
പ്രേതങ്ങൾ
ദുസ്വപ്നങ്ങളായ് ..
കാവലിരിക്കുന്നു ..
കമിതാക്കൾ
കാലം കഴിഞ്ഞ
ഈ
പ്രണയത്തിന് ..
കാണികളില്ലാത്ത
കണ്ണുനീരിനു.
*********************
ഒ .വി. ശ്രീനിവാസൻ..
