paribhasha. vimarshanam.






പരിഭാഷ.-
**********

കീറിപറഞ്ഞ ഒരു പ്രമേയം കൗശലം കൊണ്ട്  കഥയായ്   തീരുന്നതാണ്  എം.കെ. മനോഹരന്റെ  ''പരിഭാഷ '' എന്ന വലിയ കഥ.  സച്ചിദാനന്ദനെ വായിച്ചു തുടങ്ങുന്ന കഥ, കാരമസോവ്   സഹോദരൻമാരിലൂടെ  ഏകാന്തതയുടെ  നൂറു വർഷങ്ങളിൽ  കൂടി  കുറ്റവും ശിക്ഷയിലേക്കും ലോക കവിതയിലേക്കും, പിന്നെ ബോർഹസ്സിന്റെ  കഥകളുടെ തൊട്ടടുത്തും  വീണ്ടും പാബ്ലോ  നെരൂദയിലേക്കും കഥ പറഞ്ഞു പോവുമ്പോൾ..കഥ യില്ലാതായി തീരുന്നുണ്ട്. കാരണം പറയുന്നത് കഥയല്ല എന്ന് തന്നെ. മറിച്ചു  ബൗദ്ധീക വ്യായാമത്തിൻ്റെ  കണക്കു പറഞ്ഞു  സ്വയം പ്രതിച്ഛായ തീർക്കുകയാണ്.(impression management). അല്ലേൽ  സെൽഫ്  പ്രൊമോഷൻ  എന്ന  ലിംഗ്വി സ്റ്റിക്  സെൽഫി. സംഗീതം കേട്ട് സന്മനസ്സിലേക്കു  പോയവരും  പുസ്തകം വായിച്ചു സത്ബുദ്ധി  തോന്നിയവരും  കഥയെഴുത്തിലെ പഴകിയ  കഥാപാത്രങ്ങൾ   ആണ്..തീർത്തുവെച്ച അച്ചിലേ  ടൈപ്പുകൾ  ആവുന്ന വായനയല്ല  സ്വയം കണ്ടെത്തുന്ന  ഭാവന തന്നെയാണ് മൗലികത. വിവരിക്കുന്ന അസ്വാഭാവിക വിഭ്രാന്തിയുടെ  മനോതലത്തിനു മനഃശാസ്ത്രം  anxiety  disorder എന്ന പട്ടികയിൽ  പ്പെടുത്തിയേക്കാം. അത്  നന്മയിലെ  വഴിയിലെ  സർഗ്ഗാത്മക സൗന്ദര്യം ആയി  കഥാകൃത്തിനു  തോന്നിയാൽ ആരെങ്കിലും  അങ്ങിനെ കണ്ടാൽ  അവിടെ  എന്തോ ഒരു കുഴപ്പം ഉണ്ട്..

*******************

ഒ .വി. ശ്രീനിവാസൻ..






Previous
Next Post »