മഴ.
*********
,
മുലക്കച്ച യില്ലാത്ത
നിൻറ്റെ പ്രണയം
എൻ്റെ
ചുണ്ടുകളോട്
രഹസ്യം
പറഞ്ഞപ്പോൾ
ഗർഭ ഗൃഹത്തിൻറെ
ആഴങ്ങൾ
ഈറനണി ഞ്ഞപ്പോൾ
ആവേശം കൊണ്ട
സ്നേഹത്തെ
തിരമാലകൾ
ഞൊറിഞ്ഞെടുത്തപ്പോൾ
മഴയിൽ ചേർന്നു രണ്ടു
ബിംബങ്ങളായതും
നമ്മളലറിഞ്ഞില്ല .....
കാറ്റുകൾ
കായലിൽ
കടങ്കഥ എഴുതുമ്പോൾ
കണ്ണുകൾ പാതി
അടഞ്ഞുപോയപ്പോൾ
കാലം കവിതയായ്
പെയ്തതും
നമ്മളറിഞ്ഞില്ല.
*****************
ഒ .വി. ശ്രീനിവാസൻ..
