atikkurippu- kavitha



അടിക്കുറിപ്പ് 

**************

പാതി ഉറങ്ങിയ 

പ്രത്യയശാസ്ത്രം 

അവൾക്കൊരു 

പ്രണയലേഖനമെഴുതി .

ആയുധമില്ലാത്ത 

ആശയങ്ങൾ 

ആരോഗ്യമില്ലാത്ത 

മുദ്രാവാക്യങ്ങളായി 

വിപ്ലവം 

പെരുവഴിയിലായി .

രാഷ്ട്രീയം 

ജാതകമായി.

ജീവിതം 

വിശ്വാസമായി .


Previous
Next Post »