chithayetuthathu - kavitha



ചിതയെടുത്തത് 

.. *******

പദവിയിൽ 

പതിച്ചുകിട്ടിയ 

പതക്കങ്ങളെല്ലാം  

ഒഴിഞ്ഞ പദവിയിൽ 

കൊഴിഞ്ഞുപോയി . 

പണം  കൊടുത്തു വാങ്ങിയ 

പ്രണയങ്ങളെല്ലാം 

പണമെടുത്ത്  പോയി. 

പാതി വെന്ത 

പ്രത്യയശാസ്ത്രം 

കൊടി യൊഴിഞ്ഞു പോയി. . 

കാവിയുടുത്ത 

കാപട്യങ്ങൾ 

ചന്ത നിറഞ്ഞു 

നിൽ ക്കുമ്പോൾ 

ചിന്ത കെട്ട 

ജീവിതം 

ചിത യെടുത്ത് പോയി.. 

Previous
Next Post »