kachavatam- kavitha


കച്ചവടം 

***********

ചിന്തയുടെ ചന്തയിൽ  

ലേലം വിളിക്കുന്ന 

നിലപാടുകൾ 

ബ്രാൻഡണിഞ്ഞ 

മുദ്രകൾ .

സാംസ്കരീക 

മന്ത്രവാദികൾ 

മുഖമില്ലാത്ത 

ചിത്രങ്ങൾ 

റേറ്റ് കൂട്ടുന്ന 

ചർച്ചകൾ 

വിലപേശുന്ന 

വിശ്വാസം.

അധികാരം വിൽക്കുന്ന 

രാഷ്ട്രീയം.

ഇത് 

കച്ചവടത്തിന്റെ 

സുവർണ്ണകാലം 

Previous
Next Post »