chewing gum- kavitha.



പ്രണയം .

++++++++


ചിലത്   അങ്ങിനെയാണ്  

വ്യവഹാരങ്ങൾ   ഇല്ലാതെ 

അടഞ്ഞു പോവുന്ന 

അക്കൗണ്ടുകൾ .


ചിലത് 

മ്യുസിയം പോലെയാണ് 

ചത്തതിനെ 

സൂക്ഷിക്കുന്ന 

ചാവുപാടങ്ങൾ .


ചവച്ചു തുപ്പുന്ന 

ച്യുയിങ്ങ്ഗം  പോലെയാണ് 

മറ്റുചിലത് .

മധുരം  കഴിഞ്ഞാൽ 

തുപ്പി കളയേണ്ടത്  .


മടുക്കുമ്പോൾ 

മാറ്റിയെടുക്കേണ്ട

വാഹനം പോലെയാണ് 

വേറെ ചിലത് .


കൈമാറി പോവുന്ന 

കാപട്യത്തിന്റെ 

കൗതുകമുള്ള പേര് .

പ്രണയം. . 

Previous
Next Post »