AVADHI - kavitha




അവധി..
**********

അവൾ
എനിക്ക്
നൂറു അവധികൾ തന്നു.
അകൽച്ചയുടെ
ഒഴിവു ദിനങ്ങൾ


കാഴ്ച കെട്ട  ഓർമ്മകൾ
ആർത്തവ  രക്തം പോലെ
തുടച്ചു മാറ്റി.


പിടയുന്ന പ്രണയത്തെ
 പാഡുകളാക്കി
സംസ്കരിച്ചപ്പോൾ

ഇരയുടെ  ഇടം
എനിക്കുള്ളതാണെന്നു
ഞാൻ  അറിയുന്നു. ..


*******

O.V. sreenivasan




Previous
Next Post »